കൊടുങ്ങല്ലൂര്‍: ഹൈദരാബാദ് സര്‍വകലാശാലയിലെ ശാസ്ത്ര-സാങ്കേതിക വിഭാഗം ഗവേഷണ വിദ്യാര്‍ഥിയും അംബേദ്കര്‍ സ്റ്റുഡന്‍റ്സ് യൂനിയന്‍ പ്രവര്‍ത്തകനുമായിരുന്ന രോഹിത് വെമൂലയുടെ മരണം ജാതിവെറിയന്മാര്‍ നടത്തിയ കൊലപാതകമാണെന്ന് കൊടുങ്ങല്ലൂരില്‍ നടന്ന സാംസ്കാരിക -യുവജന സംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മ ആരോപിച്ചു. മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം, യുവകലാസാഹിതി, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നിവര്‍ ചേര്‍ന്ന ജനാധിപത്യ -മതേതര സാംസ്കാരിക കൂട്ടയ്മ പ്രകടനം നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി, വിവിധ ദലിത് -മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍, തിയറ്റര്‍ ആക്ടിവിസ്റ്റുകളും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പില്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ബേബി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളായ കെ.ആര്‍. ജൈത്രന്‍, ടി.എം. ഷാഫി, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരായ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് വിഷ്ണു, ഡി.വൈ.എഫ്.ഐ ബ്ളോക് പ്രസിഡന്‍റ് പി.എച്ച്. നിയാസ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.എ. കുട്ടപ്പന്‍, അഡ്വ. എം. ബിജുകുമാര്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി കെ.എസ്. ജയ എന്നിവര്‍ സംസാരിച്ചു. വി. മനോജ് സ്വാഗതവും ഇ.എം. ഫാരിസ് നന്ദിയും പറഞ്ഞു. അസഹിഷ്ണുതക്കെതിരെ 28ന് വൈകീട്ട് കൊടുങ്ങല്ലൂരില്‍ വിപുലമായ സാംസ്കാരിക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. •രോഹിത്തിന്‍െറ ആത്മഹത്യക്ക് ഉത്തരവാദികളായ കേന്ദ്രമന്ത്രിയെയും വൈസ് ചാന്‍സലറെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നവോത്ഥാന സന്ദേശസമിതിയുടെ ആഭിമുഖ്യത്തില്‍ തൃപ്രയാറില്‍ പ്രകടനവും ധര്‍ണയും നടത്തി. ടി.വി. രാജു അധ്യക്ഷത വഹിച്ചു. പി.എന്‍. പ്രോവിന്‍റ്, മഹിപാല്‍, ഉണ്ണിരാജ, ടി.ആര്‍. രമേഷ്, കെ.എസ്. ബിനോജ്, എ.കെ. സന്തോഷ്, അശോകന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ഡി. വേണു, കെ.ജി. സുരേന്ദ്രന്‍, സനല്‍ എടത്തിരുത്തി, സി.വി. രാജു എന്നിവര്‍ നേതൃത്വം നല്‍കി. •ചാലക്കുടി: രോഹിത്തിന്‍െറ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളില്‍ അംബേദ്കര്‍ സ്മാരക സാംസ്കാരിക സമിതി യോഗം പ്രതിഷേധിച്ചു. വിദ്യാര്‍ഥിയെ കാമ്പസില്‍നിന്ന് പുറത്താക്കുകയും ഗവേഷണ സാമ്പത്തിക സഹായം തടഞ്ഞുവെക്കുകയും ചെയ്തതില്‍ സര്‍വകലാശാലയും മാനവ വിഭവശേഷി മന്ത്രാലയവും കുറ്റക്കാരാണ്. സംഭവത്തിന് കാരണക്കാരായ മുഴുവന്‍ പേര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് സി.എ. കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശങ്കര്‍ദാസ് പ്രമേയം അവതരിപ്പിച്ചു. സുബ്രഹ്മണ്യന്‍ ഇരിപ്പശേരി, എം.കെ. നാരായണന്‍, സി.എം. അയ്യപ്പന്‍, കെ.കെ. മാധവന്‍, എന്‍.പി. പരമു, എ.കെ. അയ്യപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.