കൊടുങ്ങല്ലൂര്‍: പി.വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ് സംഘടിപ്പിക്കുന്ന ദേശീയ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ‘സയന്‍ഷ്യ -16’ ന്‍െറ ഒരുക്കം പൂര്‍ത്തിയായി. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ സാമാന്യ ജനങ്ങളെ കാണിച്ചുകൊടുക്കാന്‍ ഒരുക്കുന്ന പ്രദര്‍ശനം നാടിന്‍െറ ഉത്സവമാക്കി മാറ്റാനുള്ള തയാറെടുപ്പാണ് നടത്തിയത്. ശാസ്ത്ര പ്രദര്‍ശനങ്ങള്‍, അക്വേറിയം ഷോ, അലങ്കാര സസ്യങ്ങള്‍, ബഹിരാകാശ കൗതുകങ്ങള്‍, വൈദ്യശാസ്ത്ര പുരോഗതി, സാങ്കേതികവിദ്യ മികവുകള്‍, പരിസ്ഥിതി സംരംഭം, ഇന്ത്യന്‍ ആര്‍മി പവലിയന്‍, മറൈന്‍ അക്വാറിയം, ജന്തുലോക വൈവിധ്യങ്ങള്‍, കാര്‍ഷിക സ്റ്റാളുകള്‍, നൂതന മത്സ്യബന്ധന മാര്‍ഗങ്ങള്‍, മത്സ്യ സംസ്കരണം, അപൂര്‍വ കടല്‍ജീവികള്‍, മത്സ്യ ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വാര്‍ത്താവിനിമയം, പെറ്റ് എക്സിബിഷന്‍ എന്നിവയോടൊപ്പം കൊടുങ്ങല്ലൂര്‍ താലൂക്കിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ശാസ്ത്ര പ്രോജക്ടുകള്‍, കലാപരിപാടികള്‍, സെമിനാറുകള്‍ എന്നിവയുണ്ടാകും. മത്സ്യബന്ധന മേഖലകളിലെ വിവിധ വിഷയങ്ങള്‍, കാര്‍ഷിക രംഗം എന്നീ വിഷയങ്ങളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, കമല്‍ ചിത്രങ്ങളുടെ ഗാനങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഗാനസന്ധ്യ, കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കൊളാഷ് കള്‍ച്ചറല്‍ ഫെസ്റ്റ്, കൊടുങ്ങല്ലൂര്‍ സാംസ്കാരിക കൂട്ടായ്മകളുടെ ഗസല്‍സന്ധ്യ, മെഹ്ഫില്‍, യേശുദാസിന്‍െറ നിത്യഹരിത ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത നിശയും ഒപ്പം വിവിധ മത്സരയിനങ്ങളും സയന്‍ഷ്യയുടെ ഭാഗമായുണ്ടാകും. 21ന് ആരംഭിക്കുന്ന പ്രദര്‍ശനം ആറ് ദിവസം നീളും. രാവിലെ പത്തിന് തുടങ്ങുന്ന പ്രദര്‍ശനം പാസ്മൂലം നിയന്ത്രിക്കും. വൈകീട്ട് മൂന്നിന് കോളജിലെ പ്രദര്‍ശന വേദിയില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അക്വാ പവലിയന്‍ ഇന്നസെന്‍റ് എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ അഡ്വ. വി.എസ്. സുനില്‍കുമാര്‍, ടി.എന്‍. പ്രതാപന്‍, ഗീതാ ഗോപി, എന്നിവര്‍ യഥാക്രമം പെറ്റ്സ് പവലിയനും മെഡിക്കല്‍ പവലിയനും ആര്‍മി പവലിയനും ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. കെ. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ പ്രിന്‍സിപ്പല്‍ ഡോ. കെ. ഷാജി, ഇ.ടി. ടൈസന്‍ മാസ്റ്റര്‍, കെ.എം. അബ്ദുസ്സലാം, ഇ.കെ. മല്ലിക, പ്രഫ. കെ.എ. അബ്ദുല്‍ വഹാബ്, അഡ്വ. മുഹമ്മദ് നവാസ്, ഹംസ വൈപ്പിപ്പാടത്ത്, സിയാവുദ്ദീന്‍ അഹമ്മദ്, ആസ്പിന്‍ അഷറഫ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.