ഗുരുവായൂര്‍: ഭക്തര്‍ക്കിടയില്‍ ഏറെ ആവശ്യക്കാരുള്ള ദേവസ്വം ഡയറി ജനുവരി പകുതിയായിട്ടും കിട്ടാക്കനി. ദേവസ്വം അധികൃതരുടെ അനാസ്ഥമൂലമാണ് ഡയറിക്ക് ക്ഷാമംനേരിടുന്നത്. കഴിഞ്ഞ വര്‍ഷം 50,000 ഡയറി അച്ചടിച്ച സ്ഥാനത്ത് ഇത്തവണ അച്ചടിച്ചത് 28,000 മാത്രം. ഇതില്‍ 10,000 ഓളം ഡയറികള്‍ സൗജന്യമായി വിതരണം ചെയ്തു. സ്ഥിരമായി ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ ഡയറി സ്വന്തമാക്കുന്ന പതിനായിരങ്ങള്‍ക്കാണ് ഇത്തവണ ഡയറി ലഭിക്കാതെ പോയത്. 100 രൂപയാണ് ഡയറിയുടെ വില. കരാറൊന്നും കൂടാതെ കൊല്ലത്തുള്ള കൊപ്പാര പ്രിന്‍േറഴ്സിനാണ് ഡയറിയുടെ അച്ചടി ചുമതല ഏല്‍പിച്ചിരുന്നത്. 50,000 ഡയറി അച്ചടിച്ച് നല്‍കാനാണ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ദേവസ്വവും അച്ചടിശാലയുമായി കരാര്‍ ഒപ്പിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ പകുതിയില്‍ കാലാവധി കഴിഞ്ഞ ദേവസ്വം ഭരണ സമിതി അംഗങ്ങളുടെ പേരും മേല്‍വിലാസവും ഉള്‍പ്പെടുത്തിയാണ് ഡയറി അച്ചടിച്ചത്. ഭരണ സമിതിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് 10,000 ഓളം ഡയറികള്‍ അച്ചടിച്ച് എത്തിച്ചു. ഇവ ഭരണസമിതി അംഗങ്ങളുടെ ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്തുവെന്ന് ആക്ഷേപമുണ്ട്. പിന്നീട് പല തവണയായി 18,000 ഡയറി കൂടി അച്ചടിച്ച് എത്തിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം അച്ചടിച്ച ഡയറിയുടെ പകുതിയോളം എണ്ണം മാത്രമേ ഇതുവരെയായിട്ടും അച്ചടിച്ചു നല്‍കിയിട്ടുള്ളൂ. രണ്ടാഴ്ചക്കകം ബാക്കി ഡയറി എത്തിക്കുമെന്നാണ് ദേവസ്വം അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. അപ്പോഴേക്കും ജനുവരി അവസാനിക്കും. ഇനി അച്ചടിക്കാന്‍ പോകുന്ന ഡയറിയിലും പഴയ ഭരണ സമിതിയംഗങ്ങളുടെ പേര് തന്നെ വെക്കാനാണ് സാധ്യത. പേജ് മാറ്റേണ്ടി വന്നാല്‍ അധിക ചെലവുണ്ടാകുമെന്ന് പറഞ്ഞാണ് പഴയ അംഗങ്ങളുടെ പേര് തന്നെ വെക്കുന്നത്. ദേവസ്വം ആവശ്യപ്പെട്ട ഡയറികള്‍ അച്ചടിച്ചു നല്‍കാത്തതിനാല്‍ പ്രസിന് പണം നല്‍കിയിട്ടില്ളെന്ന ന്യായീകരണമാണ് ദേവസ്വം അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ ദേവസ്വം അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ് സ്ഥിരമായി ദേവസ്വം ഡയറി വാങ്ങുന്ന പതിനായിരങ്ങള്‍ക്ക് ഡയറി ലഭിക്കാതെ പോയതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.