തൃശൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേതന കുടിശ്ശിക പൂര്‍ണമായും തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത് പുഴക്കല്‍ സംസ്ഥാനത്തെ ആദ്യ ബ്ളോക് പഞ്ചായത്തായി മാറി. കുടിശ്ശികയുണ്ടായിരുന്ന 82.9 ലക്ഷം രൂപയാണ് തൊഴിലാളികള്‍ക്ക് വിവിധ ബാങ്കുകള്‍ വഴി വിതരണം ചെയ്തത്. അടാട്ട്-13.37 ലക്ഷം, അവണൂര്‍-8.73 ലക്ഷം, കൈപ്പറമ്പ്-18.35 ലക്ഷം, കോലഴി-20 ലക്ഷം, തോളൂര്‍-18.52 ലക്ഷം എന്നിങ്ങനെയായിരുന്നു കുടിശ്ശിക. വേതന കുടിശ്ശിക പൂര്‍ണമായും നല്‍കിയ തൊഴിലുറപ്പ് ഉദ്യോഗസ്ഥരെ ബ്ളോക് പഞ്ചായത്ത് യോഗം അനുമോദിച്ചു. പ്രസിഡന്‍റ് അഡ്വ. ലൈജു സി. എടക്കളത്തൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സുമ ഹരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.വി. കുര്യാക്കോസ്, ടി. ജയലക്ഷ്മി, രഞ്ജു വാസുദേവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.ഒ. ചുമ്മാര്‍, രാധ രവീന്ദ്രന്‍, വിജയ ബാബുരാജ്, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബിജു വര്‍ഗീസ്, അഡ്വ. സോളി ജോസഫ്, ഷീബ ഗിരീഷ്, എം.ടി. സന്തോഷ്, അഞ്ജലി സതീഷ്, സുജാത മുരളീധരന്‍, വനജ റാഫി, ബി.ഡി.ഒ സി.എ. മുരളീധരന്‍, ജോ. ബി.ഡി.ഒ കെ.എ. ഉണ്ണി, അസി. എക്സി. എന്‍ജിനീയര്‍ മണികണ്ഠകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.