മാള: മാധ്യമം ‘കുടുംബം’ മാസികയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലാസന്ധ്യ ഈമാസം 15ന് മാള ഹോളി ഗ്രേസ് അക്കാദമി കാമ്പസില്‍ അരങ്ങേറും. സാംസ്കാരിക ജില്ലക്ക് കലയുടെ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ദൃശ്യവിരുന്നാകും കലാസന്ധ്യ. വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. പ്രശസ്ത സംവിധായകന്‍ കമല്‍, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. ചലച്ചിത്ര പിന്നണിഗായകന്‍ ജി. വേണുഗോപാല്‍ നയിക്കുന്ന സംഗീതസന്ധ്യ, റിഥം കോഴിക്കോട് കാഴ്ചവെക്കുന്ന അക്രോബാറ്റിക് ഷോ, സ്കൂള്‍ കലോത്സവ വിജയികള്‍ അണിനിരക്കുന്ന മാര്‍ഗംകളി, തിരുവാതിരക്കളി, ഒപ്പന തുടങ്ങിയവയാണ് കലാസന്ധ്യക്ക് മാറ്റുകൂട്ടാന്‍ അരങ്ങിലത്തെുന്നത്. സൗജന്യ പാസുകള്‍ മാധ്യമം തൃശൂര്‍ ബ്യൂറോയില്‍ നിന്നും സബ് ബ്യൂറോകളില്‍ നിന്നും ലഭിക്കും. പുളിമൂട്ടില്‍ സില്‍ക്സ്, കൊടുങ്ങല്ലൂര്‍ സീ ഷോര്‍ റെസിഡന്‍സി, ക്രിയേറ്റീവ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നിവരാണ് സ്പോണ്‍സര്‍മാര്‍. കലാസന്ധ്യയുടെ വിജയത്തിനായി ആദംമൗലവി (ചെയര്‍.), നാസര്‍ (വൈസ് ചെയര്‍.), മാധ്യമം തൃശൂര്‍ യൂനിറ്റ് റെസിഡന്‍റ് മാനേജര്‍ സി.പി. മുഹമ്മദ് (ജന. കണ്‍.), ചീഫ് കറസ്പോണ്ടന്‍റ് എന്‍. പത്മനാഭന്‍ (ജോ. കണ്‍.) എന്നിവര്‍ ഭാരവാഹികളായി സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.