കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരില്‍ പത്തുവയസ്സുകാരിയെ രണ്ട് വയോധികരും ഒരു യുവാവും ചേര്‍ന്ന് പീഡിപ്പിച്ചു. കുട്ടിയുടെ അയല്‍വാസികളായ പേരാട്ട് സുബ്രന്‍ (58), മാടമ്പന്‍ കുമാരന്‍ (മണി -68), ആലുനില്‍ക്കുന്നതില്‍ ഹരികൃഷ്ണന്‍ (18) എന്നിവരാണ് അറസ്റ്റിലായത്. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്ത് കുട്ടിക്ക് മിഠായി വാങ്ങി നല്‍കി തങ്ങളുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ പല സമയങ്ങളിലായാണ് പീഡനം നടന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബാലികയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുപോയപ്പോള്‍ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി കണ്ടത്തെിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നിലും വനിത മജിസ്ട്രേറ്റിന് മുന്നിലും ഹാജരാക്കി കൂടുതല്‍ വിവരംശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.