‘നിറവ്’ മേളക്ക് നിറച്ചാര്‍ത്തായി വര്‍ണപ്പക്ഷികളും ശ്വാനന്മാരും

കൊടുങ്ങല്ലൂര്‍: ‘നിറവ്’ ദേശീയ മൃഗസംരക്ഷണ മേളക്ക് നിറച്ചാര്‍ത്തായി സ്വദേശികളും വിദേശികളുമായ വര്‍ണപ്പക്ഷികളത്തെി. എട്ട്, ഒമ്പത്, 10 തീയതികളില്‍ കൊടുങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കത്തില്‍ ഒരുക്കുന്ന മേളയുടെ കൂറ്റന്‍ പവലിയനിലാണ് രൂപഭംഗിയുള്ള പക്ഷികള്‍ അതിഥികളായത്തെുന്നത്. വിലയിലുമുണ്ട് വിസ്മയം. ലക്ഷത്തിലേറെ വരെ വിലമതിക്കുന്ന വര്‍ണപ്പക്ഷികളാണ് ഏറെയും. ഇവ അന്താരാഷ്ട്ര പ്രസിദ്ധരാണ്. മധ്യ അമേരിക്കയില്‍ നിന്നുള്ള സ്കാര്‍ലറ്റ് മക്കാവ് തത്ത, പരഗ്വേ സ്വദേശിയായ ഗ്രീന്‍ വിങ്സ് മക്കാവ് തത്ത, വടക്കന്‍ പരഗ്വേ ജന്മദേശമായ ബ്ളൂ ആന്‍ഡ് യെല്ളോ മക്കാവ് തത്ത, കൊളംബിയ സ്വദേശിയായ മിലിട്ടറി മക്കാവ്, ഹൈബ്രീഡ് മക്കാവ്, തുടങ്ങിയവ മേളയുടെ വിസ്മയക്കാഴ്ചകളാകും. ആസ്ട്രേലിയന്‍ ഇനമായ ഗ്രേറ്റര്‍ സള്‍ഫര്‍ ക്രസഡ് കൊക്കാറ്റൂ, മൊളൂസ്ക്കസ് ദ്വീപുകളിലെ വര്‍ണക്കാഴ്ചയായ അംബ്രല്ല, മൊളൂക്കന്‍, ഇന്‍ഡോനേഷ്യയില്‍ നിന്ന് വരുന്ന ഗാലാ, ലെസര്‍ സര്‍ഫര്‍, ആസ്ട്രേലിയയുടെ റോസ് ബ്രറ്റഡ്, എന്നീ കൊക്കാറ്റൂ ഇനങ്ങളും പക്ഷിയിനങ്ങളിലെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും. മറ്റ് ബഹുവിധ പക്ഷിയിനങ്ങള്‍ വേറെയുമുണ്ടാകും. തൂവലുകള്‍ക്ക് കടും ചുവപ്പ് നിറവും, മഞ്ഞ കണ്ണുകളും, കവിളിന് വെളുപ്പുമുള്ള സ്ക്കാര്‍ലറ്റ് മക്കാവ് തത്തക്ക് അഞ്ചുലക്ഷമാണ് മാര്‍ക്കറ്റ് വില. ചുവന്ന ഉടലും ചിറകുകളില്‍ പച്ചനിറവുമുള്ള ഗ്രീന്‍ വിങ്സ് മക്കാവ് ഇനത്തിന്‍െറ വില മൂന്ന് ലക്ഷമാണ്. 90 സെന്‍റീമീറ്റര്‍ മാത്രം നീളമുള്ള ബ്ളൂ ആന്‍ഡ് യെല്ളോ മക്കാവ് തത്തയുടെ ആയുസ്സ് 50 വര്‍ഷം വരെയാണ്. പച്ച പരുപരുത്ത മേനിയുള്ള ഇനമാണ് മിലിട്ടറി മക്കാവ്, ഹൈബ്രീഡ് മക്കാവിനും അഞ്ച് ലക്ഷമാണ് വില. മൃഗസംരക്ഷണ മേളയിലെ താരനിരയിലേക്ക് ബെല്‍ജിയം മലിനോയ്ഡും ബ്രസീല്‍ മങ്കിയും എത്തുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ സെക്യൂരിറ്റി വിഭാഗത്തില്‍പെടുന്ന നായയിനമാണ് ബെല്‍ജിയം മലിനോയ്ഡ്. മികച്ച ബുദ്ധിശക്തിയോടൊപ്പം നല്ല അനുസരണ ശീലവുമാണ് ഇതിന്‍െറ പ്രത്യേകത. ബ്രസീല്‍ സ്വദേശിയായ റെഡ് ഹാന്‍ഡ് ടമറിന്‍ മങ്കിയുടെ തൂക്കം 400 മുതല്‍ 500 ഗ്രാം വരെയാണ്. അപൂര്‍വമായ ഈ കുരങ്ങന് അഞ്ചുലക്ഷം വരെയാണ് വില. ഇംഗ്ളണ്ടില്‍ നിന്നുള്ള വെല്‍ഷ് കോര്‍ഗി, അഫ്ഗാനില്‍ നിന്നുള്ള അഫ്ഗാന്‍ ഗൗണ്ടും, സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ സെന്‍റ് ബെര്‍ണാഡും നിറവിലെ നായയിനങ്ങളില്‍ ചിലത് മാത്രമാണെന്നും സംഘാടകര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.