തൃപ്രയാര്‍: നാട്ടിക സെന്‍ററില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍െറ കണക്ഷന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നിര്‍ദേശപ്രകാരം വിച്ഛേദിച്ചു. കലക്ടറുടെ അനുമതിയോടെ ഗീതാഗോപി എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്ത ലൈറ്റാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി. വിനുവിന്‍െറ നിര്‍ദേശപ്രകാരം കണക്ഷന്‍ വിച്ഛേദിച്ചത്. രേഖാമൂലം അനുമതിക്ക് അപേക്ഷിച്ചില്ളെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വിശദീകരണം. എന്നാല്‍ കത്ത് നല്‍കിയതായി എം.എല്‍.എ പറയുന്നു.കണക്ഷന്‍ വിഛേദിച്ചതോടെ പ്രദേശം വീണ്ടും ഇരുട്ടിലായി. നടപടിയില്‍ പ്രതിഷേധിച്ച് നാട്ടിക പഞ്ചായത്ത് എല്‍.ഡി.എഫ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഡിസംബര്‍ 31നായിരുന്നു സ്വിച്ച് ഓണ്‍. കണക്ഷന്‍ കഴിഞ്ഞ മൂന്നിനാണ് വൈദ്യുതി വിച്ഛേദിച്ചത്. ഒരാഴ്ച മുമ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്ത് പിന്നീട് നടന്ന ഭരണസമിതി യോഗത്തില്‍ അജണ്ടയായി വെച്ചില്ല. അതിനാല്‍, ഭരണസമിതി അംഗീകാരം ലഭച്ചില്ല. രാഷ്ട്രീയ വൈര്യം പ്രകടിപ്പിച്ചാണ് പഞ്ചായത്ത് പ്രസിഡന്‍റ് കണക്ഷന്‍ വിച്ഛേദിച്ചതെന്നാണ് അക്ഷേപം.തൃപ്രയാര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.വി. പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണസമിതിയംഗം ടി.സി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യു.കെ. ഗോപാലന്‍, ജഗന്നിവാസന്‍ ഇയ്യാനി, സി. ശങ്കരനാരായണന്‍, കെ.ബി. ഹംസ, പഞ്ചായത്തംഗം വി.എം. സതീശന്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, പ്രതിഷേധ മാര്‍ച്ചില്‍ പങ്കാളിയാകുന്നവരില്‍ ആരെങ്കിലും ഹൈമാസ്റ്റ് ലൈറ്റ് സംബന്ധിച്ച് എം.എല്‍.എയുടെ കത്തുമായി തന്‍െറ പക്കല്‍ വരാന്‍ തായറായാല്‍ അടിയന്തര യോഗം ചേര്‍ന്ന് 24 മണികൂറിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. വിനു വാര്‍ത്താസമ്മേളനതില്‍ പറഞ്ഞു. രേഖാമൂലം കത്തു നല്‍കാതെ വൈദ്യുതി കണക്ഷന്‍ നല്‍കാനാവില്ളെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 31ന് കത്തിച്ച ഹൈമാസ്റ്റ് ലൈറ്റ് വിച്ഛേദിക്കാന്‍ കാരണം ഇതുസംബന്ധിച്ച് കത്തുകളൊന്നും ലഭിക്കാത്തതിനാലാണ്. ലൈറ്റുകള്‍ സ്ഥാപിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എം.എല്‍.എമാരും സംയുക്ത സംരംഭമായാണെന്നും അവര്‍ പറഞ്ഞു. ഭരണസമിതിയിലെ യു.ഡി.എഫ് അംഗങ്ങളും പ്രസിഡന്‍റിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.