ഇരിങ്ങാലക്കുട: ആളൂര്‍ കേന്ദ്രമാക്കി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിച്ചതായി ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ അറിയിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആളൂര്‍ ഗ്രാമപഞ്ചായത്ത്, മുരിയാട്, ആനന്ദപുരം, കടുപ്പശേരി വില്ളേജുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പൊലീസ് സ്റ്റേഷന്‍ പരിധി. ഈമാസം അവസാനത്തോടെ പുതിയ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആളൂരില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്നത് ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. നിലവില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ അധീനതയിലാണ് പുതിയ പൊലീസ് സ്റ്റേഷന്‍െറ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍. പുതുക്കാട്, കൊടകര, മാള എന്നിവയായിരുന്നു ഇരിങ്ങാലക്കുടക്ക് പുറമെ ഈപ്രദേശത്തിന്‍െറ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികള്‍. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍െറ പരിധികള്‍പോലും അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ അധീനതയിലായിരുന്നതിനാല്‍ പലപ്പോഴും ബുദ്ധിമുട്ടായിരുന്നു. ആളൂര്‍ പഞ്ചായത്തും മുരിയാട് പഞ്ചായത്തും വേളൂക്കര പഞ്ചായത്തും വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അഡ്വ. തോമസ് ഉണ്ണിയാടന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കിയിരുന്നു. റൂറല്‍ വനിത പൊലീസ് സ്റ്റേഷന്‍, ഡിവൈ.എസ്.പി ഓഫീസ്, സി.ഐ ഓഫിസ്, ഇരിങ്ങാലക്കുട, കാട്ടൂര്‍ സ്റ്റേഷനുകള്‍ എന്നിവയാണ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നിലവിലുള്ള മറ്റ് പൊലീസ് സ്റ്റേഷനുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.