ജനോത്സവം

തൃശൂര്‍: വിധി നിര്‍ണയത്തെച്ചൊല്ലി ബഹളവും ആശയസമ്പുഷ്ടതയും അഭിനയമികവും എല്ലാം ചേര്‍ന്ന് കലോത്സവത്തിന്‍െറ രണ്ടാം ദിനം കടന്നുപോയി. രണ്ട് ദിവസത്തെ ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓവറോള്‍ കിരീടത്തിന് വേണ്ടിയുള്ള പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. 21 വര്‍ഷമായി ഓവറോള്‍ കിരീടം ചൂടുന്ന ഇരിങ്ങാലക്കുടയെ പിന്തള്ളി കുന്നംകുളം ഒന്നാംസ്ഥാനത്തത്തെി. ചാവക്കാട് മൂന്നാംസ്ഥാനത്തുണ്ട്. അപ്പീലുകളുടെ പെരുമഴ കണ്ടാണ് കലോത്സവത്തിന്‍െറ രണ്ടാംദിനത്തിലെ മത്സരയിനങ്ങള്‍ക്ക് തിരശ്ശീല വീണത്. 125ലധികം പരാതികളാണത്തെിയത്. ഇതിലേറെയും വിധി നിര്‍ണയത്തെ ചൊല്ലിയല്ളെന്നതും ശ്രദ്ധേയം. വേദി, ശബ്ദസംവിധാനം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് ഇതുസംബന്ധിച്ച പരാതികളിലേറെയും. ഹയര്‍ സെക്കന്‍ഡറി വിഭാഗം സംഘനൃത്തം, ഹൈസ്കൂള്‍ വിഭാഗം സംസ്കൃത നാടകം എന്നിവയുടെ വിധി നിര്‍ണയത്തെ ചൊല്ലിയുള്ള ബഹളങ്ങളാണ് രണ്ടാംദിവസത്തെ ശോഭ കെടുത്തിയത്. ടൗണ്‍ഹാളില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം സംഘനൃത്തത്തിലെ വിധിനിര്‍ണയത്തെ ചോദ്യം ചെയ്ത് ഡോണ്‍ ബോസ്കോയിലെ കുട്ടികള്‍ രംഗത്തത്തെിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. നേരത്തെ നിശ്ചയിച്ച പ്രകാരമാണ് വിധി നിര്‍ണയമെന്നായിരുന്നു ആരോപണം. ഏഴരയോടെയായിരുന്നു സംഭവം. പ്രശ്നം രൂക്ഷമായതോടെ സംഘാടകരുടെ ആവശ്യപ്രകാരം പൊലീസ് രംഗത്തത്തെിയാണ് പ്രശ്നം പരിഹരിച്ചത്. ഇതുസംബന്ധിച്ച അപ്പീലും സംഘാടകസമിതിക്ക് ലഭിച്ചിട്ടുണ്ട്്. സംസ്കൃത നാടകത്തില്‍ ടീമുകള്‍ക്ക് എ ഗ്രേഡ് നല്‍കിയില്ളെന്നത് സംബന്ധിച്ച ബഹളമാണ് സി.എം.എസ്. എച്ച്.എസിലുണ്ടായത്. സംഘനൃത്തം, മോണോആക്ട്, കേരളനടനം, മൂകാഭിനയം എന്നീ ഇനങ്ങളാണ് പ്രധാനമായും രണ്ടാംദിനത്തെ ശ്രദ്ധേയമാക്കിയത്. നിറഞ്ഞ സദസ്സിന്‍െറ സാന്നിധ്യത്തില്‍ നടന്ന സംഘനൃത്തം ആശയം, അവതരണം, വേഷവിധാനം എന്നിവയില്‍ മികച്ചതായിരുന്നു. ആനുകാലിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതായിരുന്നു മൂകാഭിനയവും ഏകാഭിനയവും. തെരുവുനായശല്യം, ദാദ്രി ബീഫ് കൊലപാതകം, ബാര്‍ കോഴ, വാര്‍ധക്യത്തിലെ ദുരവസ്ഥ തുടങ്ങിയവയെല്ലാം വിഷയങ്ങളായി. മാപ്പിളപാട്ടും അറബി-സംസ്കൃത കലോത്സവവുമെല്ലാം മികച്ച നിലവാരം പുലര്‍ത്തി. എന്നാല്‍, ആദ്യദിനത്തിലെ പോരായ്മകള്‍ക്ക് രണ്ടാംദിനത്തിലും കാര്യമായ പരിഹാരമുണ്ടാക്കാന്‍ സംഘാടകര്‍ക്കായില്ല. രണ്ടാംദിനത്തില്‍ 415 പോയന്‍റുമായാണ് കുന്നംകുളം മുന്നില്‍ നില്‍ക്കുന്നത്. പത്ത് പോയന്‍റ് വ്യത്യാസത്തില്‍ നിലവിലെ ജേതാക്കളായ ഇരിങ്ങാലക്കുടയുണ്ട്. 397 പോയന്‍റുമായി ചാവക്കാട് മൂന്നാമതും 388 പോയന്‍റുമായി വലപ്പാട് നാലാമതുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 180 പോയന്‍റുമായി വലപ്പാടാണ് മുന്നേറുന്നത്. 167 പോയന്‍റുമായി കുന്നംകുളം രണ്ടാമതാണ്. 164 പോയന്‍റുമായി ചാവക്കാടും 162 പോയന്‍റുമായി തൃശൂര്‍ വെസ്റ്റും മൂന്നും നാലും സ്ഥാനത്തുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 171 പോയന്‍റുമായി കുന്നംകുളം തന്നെയാണ് മുന്നില്‍. 164 പോയന്‍റുമായി ഇരിങ്ങാലക്കുടയാണ് തൊട്ടുപിന്നില്‍. 160 പോയന്‍റുമായി ചാലക്കുടിയാണ് മൂന്നാം സ്ഥാനത്ത്. യു.പിയില്‍ 83 പോയന്‍റുമായി ഇരിങ്ങാലക്കുടയും കൊടുങ്ങല്ലൂരും ഒപ്പത്തിനൊപ്പമാണ്. 79 പോയന്‍റുമായി ചേര്‍പ്പ് രണ്ടാം സ്ഥാനത്താണ്. 78 പോയന്‍റു വീതം നേടി തൃശൂര്‍ ഈസ്റ്റും വെസ്റ്റും തൊട്ടുപിന്നിലുണ്ട്. ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തില്‍ 50 പോയന്‍റു വീതം നേടി തൃശൂര്‍വെസ്റ്റും ചേര്‍പ്പുമാണ് മുന്നില്‍. കൊടുങ്ങല്ലൂര്‍, തൃശൂര്‍ ഈസ്റ്റ്, ഇരിങ്ങാലക്കുട, ചേര്‍പ്പ് ഉപജില്ലകള്‍ 44 പോയന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. യു.പിയില്‍ 60 പോയന്‍റുമായി ചേര്‍പ്പാണ് മുന്നില്‍. ഇരിങ്ങാലക്കുടയാണ് രണ്ടാമത്. അറബിക് കലോത്സവം ഹൈസ്കൂളില്‍ 58 പോയന്‍റുമായി വടക്കാഞ്ചേരി, മുല്ലശേരി, മാള എന്നിവയാണ് മുന്നില്‍. സ്കൂള്‍ തലത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 73 പോയന്‍റുമായി വിവോകോദയം സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 54 പോയന്‍റുമായി പനങ്ങാട് എച്ച്.എസ്.എസും 45 പോയന്‍റുമായി പാവറട്ടി സെന്‍റ് ജോസഫ്സും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഹൈസ്കൂള്‍, യൂപി വിഭാഗത്തില്‍ മതിലകം സെന്‍റ് ജോസഫ്സ് സ്കൂളാണ് മുന്നില്‍. 55 പോയന്‍റുമായി ഹൈസ്കൂളിലും 29 പോയന്‍റുമായി യു.പിയിലും സെന്‍റ് ജോസഫ്സാണ് മുന്നില്‍ നില്‍ക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.