അന്തിക്കാട്: തൃപ്രയാര്‍ ഗവ. ആശുപത്രിയില്‍ കിടത്തിച്ചികിത്സ പുനരാരംഭിച്ചു. പുതിയ ഡോക്ടര്‍ ചുമതലയേറ്റെടുത്തു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ രണ്ട് ഡോക്ടറുടെ സേവനമുണ്ടാകും. പ്രവര്‍ത്തനം സുഗമമാക്കാന്‍ ആഴ്ചയില്‍ രണ്ടുദിവസം ക്ളര്‍ക്കിന്‍െറ സേവനം ലഭിക്കും. കൂടുതല്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കുക, കിടത്തിച്ചികിത്സ ആരംഭിക്കുക, ക്ളര്‍ക്കിനെ നിയമിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് പുതുവത്സരദിനം മുതല്‍ ബി.ജെ.പി സമരം നടത്തിവരുന്നത്. സേവനം ഉറപ്പാക്കിയ ശേഷമേ സമരത്തില്‍നിന്ന് പിന്മാറുകയുള്ളൂവെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമരം വിജയം കണ്ടതായും ഇവര്‍ പറഞ്ഞു. അഞ്ചാം ദിവസത്തെ നിരാഹാരസമരം ബി.ജെ.പി നിയോജകമണ്ഡലം ജന. സെക്രട്ടറി എന്‍.കെ. ഭീതിഹരന്‍ ഉദ്ഘാടനം ചെയ്തു. ബുധനാഴ്ചയും സമരം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.