നഗരത്തിലും പരിസരത്തുമായി ആറിടത്ത് തീപിടിത്തം

തൃശൂര്‍: ശനിയാഴ്ച നഗരത്തിലും പരിസരത്തുമായി ആറിടത്തുണ്ടായ തീപിടിത്തവും മൂന്നിടത്തുണ്ടായ അപകടങ്ങളും അഗ്നിശമന സേനയെ വലച്ചു. രാവിലെ പത്തോടെയാണ് വെളപ്പായ ഫുഡ് കോര്‍പറേഷന് തീപിടിച്ചത്. പ്ളാസ്റ്റിക് ഷീറ്റുകളാണ് കത്തിനശിച്ചത്. തീകെടുത്തി ടൗണിലേക്ക് തിരിച്ചത്തെിയതോടെ വടക്കേ സ്റ്റാന്‍ഡിന് സമീപം എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലെ ചപ്പുചവറിന് തീപിടിച്ചു. തുടര്‍ന്ന്, വെളപ്പായയിലെ ഫുഡ് കോര്‍പറേഷന്‍ അങ്കണത്തിലെ പുല്ലിന് തീപിടിച്ചു. പിന്നീട്, മരത്താക്കര പുഴമ്പളത്തെ ഗ്യാസ് ഗോഡൗണ്‍ നില്‍ക്കുന്ന പാടത്തെ പുല്ലിന് തീപിടിച്ചു. വൈകീട്ട് അയ്യന്തോളില്‍ പുല്ലിന് തീപിടിച്ചു. തുടര്‍ന്ന് മുണ്ടുപാലം കവലക്കാട്ട് ടോണി തോമസിന്‍െറ വീട്ടില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലം എ.സിക്ക് തീപിടിച്ചു. ചൊവ്വൂര്‍ പള്ളി തിരുനാളില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ഷെഡിന് തീപിടിച്ചു. ഇതിനൊക്കെ പുറമെ കണ്ടശാംകടവില്‍ കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷിക്കാനും കരാഞ്ചിറ പാലത്തിന് മുകളില്‍ നിന്നും ചാടിയ അമ്മയെയും മകനെയും കരക്കത്തെിക്കാനും പൂങ്കുന്നത്ത് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലത്തെിക്കാനും ഫയര്‍ഫോഴ്സ് ജീവനക്കാര്‍ തന്നെയാണ് രംഗത്ത് വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.