കൊടുങ്ങല്ലൂര്‍: തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് കൊടുങ്ങല്ലൂര്‍ ബ്രാഞ്ചില്‍ നടന്ന സ്വര്‍ണവായ്പാ തട്ടിപ്പിന് ഉപയോഗിച്ച സ്വര്‍ണത്തിന്‍െറ ഭൂരിഭാഗവും പുതിയതാണെന്ന് കണ്ടത്തെി. ഇതിന്‍െറ ഉറവിടം നഗരത്തിലെ ഒരു ജ്വല്ലറിയാണെന്ന് സംശയിക്കുന്നു. ഇതിനിടെ കേസില്‍ പ്രതിയായ മുന്‍ സീനിയര്‍ മാനേജര്‍ ജാന്‍സമ്മ വായ്പകള്‍ വഴി പണം നേടിയതായി പറയപ്പെടുന്നു. വായ്പ ആവശ്യമുള്ളവരെ സ്വാധീനിച്ച് കൂടുതല്‍ പണം എടുപ്പിച്ച് വാങ്ങിയെടുക്കുന്ന രീതിയായിരുന്നു ഇവരുടേത്. മുതലും പലിശയും അടക്കാമെന്ന് വാഗ്ദാനം ചെയ്താണത്രേ ഇത്. ബാങ്കില്‍ നടന്ന ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരു കോക്കസ് പ്രവര്‍ത്തിച്ചതായി പൊലീസ് സംശയിക്കുന്നു. ഇതുസംബന്ധിച്ച് അധികാരികള്‍ക്ക് നേരത്തെ ലഭിച്ച സൂചനകള്‍ മുഖവിലയ്ക്കെടുത്തില്ളെന്നും ആക്ഷേപമുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി പൊലീസ് സംഘം പറവൂര്‍ മന്നത്തെ അവരുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തി. ഇതിനിടെ ബാങ്കിന് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നതിന്‍െറ ഭാഗമായി പ്രതിയുടെ സ്വത്തുവിവരങ്ങള്‍ മേലധികാരികളും തിട്ടപ്പെടുത്തിതുടങ്ങി. സര്‍വിസിലിരിക്കെ ഇവര്‍ പ്രതിമാസം 1.30 ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്നു. വലിയ തുക പെന്‍ഷന്‍ വാങ്ങുന്നയാളാണ് ഭര്‍ത്താവ്. മികച്ച ജീവിത സൗകര്യങ്ങളുള്ള പ്രതിക്ക് ഏകദേശം രണ്ടുകോടിയുടെ പ്രത്യക്ഷ സ്വത്തുണ്ടത്രേ. ഈ സാഹചര്യത്തില്‍ ഇവര്‍ തട്ടിയ 5.9 കോടി രൂപ എവിടേക്ക് പോയെന്നത് ദുരൂഹമാണ്. ചുരുങ്ങിയ കാലം കൊണ്ടല്ല ഇവര്‍ ഇത്തരം തിരിമറി നടത്തിയിരുന്നതെന്നാണ് അധികാരികളുടെ വിലയിരുത്തല്‍. കഴിഞ്ഞ നവംബറില്‍ വിരമിച്ച പ്രതി പ്രോവിഡന്‍റ് ഫണ്ടിലേറെയും വാങ്ങിക്കഴിഞ്ഞു. 25 ലക്ഷം വരുന്ന ഗ്രാറ്റ്വവിറ്റി അധികൃതര്‍ പിടിച്ചെടുത്തു. കൊടുങ്ങല്ലൂര്‍ സി.ഐ എന്‍.എസ്. സലീഷിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.