തൃശൂര്‍: പ്രദേശവാസികള്‍ ഉയര്‍ത്തിയ പ്രതിരോധവും അവര്‍ക്കുവേണ്ടി നടന്ന പ്രതിഷേധവും പൊലീസിനെ ഉപയോഗിച്ച് തടഞ്ഞ് പൂത്തോളിലെ പുറമ്പോക്ക് കൈയേറ്റങ്ങള്‍ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചു. ശനിയാഴ്ച രാവിലെ അസി. പൊലീസ് കമീഷണര്‍ ശിവദാസന്‍െറ നേതൃത്വത്തില്‍ വന്‍തോതില്‍ പൊലീസിനെ വിന്യസിച്ച് ഡെപ്യൂട്ടി കലക്ടര്‍ സി.വി. സജന്‍െറ മേല്‍നോട്ടത്തിലായിരുന്നു ഒഴിപ്പിക്കല്‍. ഒഴിയാന്‍ സാവകാശം വേണമെന്നും പുനരധിവാസം ഒരുക്കാതെ ഒഴിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ഡിവിഷന്‍ കൗണ്‍സിലര്‍ പി. സുകുമാരന്‍െറ നേതൃത്വത്തില്‍ പ്രദേശവാസികള്‍ എതിര്‍ത്ത് നിന്നെങ്കിലും ദുരന്ത നിവാരണത്തിന്‍െറ ഭാഗമായി കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ബലമായി ഒഴിപ്പിക്കുകയായിരുന്നു. മാറ്റാംപുറത്ത് കോര്‍പറേഷന്‍െറ ഉടമസ്ഥതയിലുള്ള ഫ്ളാറ്റ് സമുച്ചയത്തില്‍ പുനരധിവാസം ഒരുക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടര്‍ കുടിയൊഴിയേണ്ടവരെയും ഡിവിഷന്‍ കൗണ്‍സിലറെയും അറിയിച്ചു. എട്ട് വീട്ടുകാരും അഞ്ച് കച്ചവടക്കാരുമാണ് ഇവിടെ ഉണ്ടായിരുന്നത്. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച കൗണ്‍സിലറെ ഉള്‍പ്പെടെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊളിക്കാനത്തെിച്ച യന്ത്രങ്ങളില്‍ കയറിയും ഉദ്യോഗസ്ഥരെ തടഞ്ഞ് മുദ്രാവാക്യം മുഴക്കിയും സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചു. രാവിലെ 10.30ഓടെ തുടങ്ങിയ ഒഴിപ്പിക്കല്‍ ഉച്ചയോടെ പൂര്‍ത്തിയായി. ഇവിടെ എക്സൈസ് അക്കാദമിയുടെ സമീപത്തുള്ള ഹോമിയോ ആശുപത്രിയിലേക്കുള്ള വഴിയിലെ തടസ്സം ഒഴിക്കാനാണ് ഹൈകോടതി ഉത്തരവിട്ടത്. എന്നാല്‍, പൂത്തോളില്‍ ശനിയാഴ്ച കുടിയൊഴിപ്പിച്ച മേഖല കോടതി പറഞ്ഞ പ്രദേശത്ത് ഉള്‍പ്പെടുന്നില്ളെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഒഴിപ്പിക്കല്‍ തടഞ്ഞാല്‍ ബലം പ്രയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ പ്രതിഷേധം ശക്തമാക്കി. സംഘര്‍ഷത്തിലേക്കും പ്രശ്നം വളര്‍ന്നു. കഴിഞ്ഞ കോര്‍പറേഷന്‍ ഭരണസമിതി പുനരധിവാസം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടന്നില്ളെന്ന് കൗണ്‍സിലര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ഈ ഭാഗത്തെ വീടുകളിലും മറ്റും നോട്ടീസ് ഒട്ടിക്കുകയും 24 മണിക്കൂറിനകം ഒഴിയണമന്ന് നിര്‍ദേശിക്കുകയുമാണ് ചെയ്തതെന്ന് കിടപ്പാടം നഷ്ടപ്പെട്ടവര്‍ പറഞ്ഞു. സമയം ആവശ്യപ്പെട്ട് കലക്ടറെ കണ്ടെങ്കിലും പരിഹാരം ഉണ്ടായില്ളെന്നും ഇവര്‍ ആരോപിച്ചു. പൂത്തോളിലെ ഒഴിപ്പിക്കലിന്‍െറ ഭാഗമായി ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടഞ്ഞതോടെ നഗരം ഉച്ചവരെ കനത്ത ഗതാഗത കുരുക്കിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.