ദേശമംഗലം: പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു മാസത്തെ നിര്‍ബന്ധിത അവധി. ദേശമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് എം.മഞ്ജുളയുടെ ഓഫിസില്‍ അനുവാദമില്ലാതെ കയറി അതിക്രമം നടത്തിയ പഞ്ചായത്ത് സെക്രട്ടറി രാജ്കുമാറിനാണ് അവധി നല്‍കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (ഡി.ഡി.പി) ഉത്തരവിട്ടത്. ആറങ്ങോട്ടുകര സ്വദേശിയുടെ വീടിന് നമ്പര്‍ നല്‍കേണ്ട തര്‍ക്കത്തത്തെുടര്‍ന്നാണ് സെക്രട്ടറിയും നാല് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരും പ്രസിഡന്‍റിന്‍െറ ഓഫിസില്‍ അതിക്രമിച്ച് കടന്ന് വ്യാഴാഴ്ച പ്രശ്നം ഉണ്ടാക്കിയത്. ഇന്നലെ ഡി.ഡി.പി ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥന്‍ എത്തി മറ്റ് ജീവനക്കാരുടെയും, പഞ്ചായത്തംഗങ്ങളുടെയും മൊഴിയെടുത്ത ശേഷമാണ് സെക്രട്ടറിക്കെതിരെ നടപടിയെടുത്തത്. സെക്രട്ടറിയുടെ ചുമതല അസി. സെക്രട്ടറിക്ക് നല്‍കി. അപേക്ഷ പരിശോധിച്ച ഡി.ഡി.പി ഓഫിസിലെ ഉദ്യോഗസ്ഥന്‍ വീടിന് നമ്പര്‍ നല്‍കാന്‍ തടസ്സമില്ളെന്ന് അറിയിച്ചെന്നും തുടര്‍ നടപടി എടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. വെള്ളിയാഴ്ച അടിയന്തര യോഗത്തിന് നോട്ടീസ് നല്‍കിയെങ്കിലും സെക്രട്ടറി എത്താത്തതിനാല്‍ യോഗം നടത്താന്‍ കഴിഞ്ഞില്ളെന്നും പ്രസിഡന്‍റ് അറിയിച്ചു. അതിക്രമിച്ച് കയറിയതിനും,അസഭ്യം പറഞ്ഞതിനും പ്രസിഡന്‍റിന്‍െറ പരാതി പ്രകാരം നാലുപേര്‍ക്കെതിരെ കേസെടുത്തെന്ന് ചെറുതുരുത്തി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.