വലത്തോട്ടിയേന്തി തൊഴിലാളികള്‍; മാവില്‍ കണ്ണെറിഞ്ഞ് കച്ചവടക്കാര്‍

ചാവക്കാട്: കാലം കനിഞ്ഞു, മാമ്പൂ കൊഴിഞ്ഞില്ല. പഞ്ചവടിയില്‍ ഇത് മാങ്ങാക്കാലം. മാങ്ങപറിക്കന്‍ നീളന്‍ വലത്തോട്ടികളുമായി പോകുന്ന തൊഴിലാളികള്‍ ഇപ്പോള്‍ പഞ്ചവടിയിലെ നിത്യകാഴ്ചയാണ്. മാങ്ങ വിളവെടുപ്പ് തുടങ്ങിയതോടെ ഇവിടുത്തെ മാങ്ങ ശേഖരണകേന്ദ്രവും സജീവമാണ്. ഒന്നര ദശകത്തിലേറെയായി ഇവിടെ മാങ്ങക്കച്ചവടം നടത്തുന്ന കാര്യാടത്ത് ഹുസൈന്‍െറയും കല്ലുവളപ്പില്‍ ഉമര്‍ ഹാജിയുടെയും കടയിലേക്കാണ് ഇതത്രയും വരുന്നത്. സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകളിലേക്ക് ദിനേന 35 ടണ്ണോളം മാങ്ങയാണ് പഞ്ചവടിയില്‍ നിന്നുകയറ്റിപ്പോകുന്നത്. പൂവിടുമ്പോഴേക്കും മാവില്‍ കണ്ണെറിഞ്ഞ് കരാറുകാര്‍ സജീവമാകും. മാവിന്‍ തോട്ടം സജീവമല്ളെങ്കിലും ഇവിടെ ഒരു വീട്ടില്‍ ഒന്നെങ്കിലും കാണും മാവ്. കണ്ണിമാങ്ങയാകുമ്പോഴേ കരാറുകാര്‍ വില പറഞ്ഞുറപ്പിക്കും. ചിലര്‍ സീസണിലെ മൊത്തം മാങ്ങയും കരാറുറപ്പിച്ച് മുന്‍കൂര്‍ തുക നല്‍കും. മറ്റ് ചിലര്‍ വിളവ് കണ്ടായിരിക്കും വിലപറയുക. അകലാട്, എടക്കഴിയൂര്‍ മേഖലയിലെ തൊഴിലാളികളാണ് മാങ്ങ പറിക്കാനത്തെുക. ഇതര സംസ്ഥാന തൊഴിലാളികളും സജീവം. അന്നന്നുള്ള വിളവ് വൈകിട്ടുതന്നെ പഞ്ചവടിയിലത്തെിക്കും. തൃശൂരിലെ വിലയെക്കാള്‍ കൂടിയ നിരക്കാണ് തൂക്കി വില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നതെന്ന് മൊത്തക്കച്ചവടക്കാരന്‍ ഹുസൈന്‍ പറഞ്ഞു. പഞ്ചവടിയില്‍ നേരിട്ടുള്ള വില്‍പനയായതിനാല്‍ മാര്‍ക്കറ്റ് റേറ്റ് തന്നെ ലഭിക്കും. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള മാങ്ങ സംഭരിക്കാന്‍ ഹുസൈനും ഉമര്‍ ഹാജിയും വടക്കേക്കാട് മുക്കില പീടികയില്‍ കടതുറന്നിട്ടുണ്ട്. വടക്കന്‍ സംസ്ഥാനത്ത് തണുപ്പ് കൂടിയതോടെ മാങ്ങക്ക് വിലയിടിഞ്ഞിട്ടുണ്ട്. 120 രൂപയായിരുന്ന മാങ്ങക്കിപ്പോള്‍ വില പാതിയായി. ഇവിടെ 42 മുതല്‍ 52 വരെയാണ് വിപണി വില. നാടന്‍ പുളി മാങ്ങയും മൂവാണ്ടനുമാണ് വിളവെടുക്കുന്നവ. പഞ്ചവടിയില്‍ നിന്ന് മാത്രം ദിവസം 15 ലോറികളാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിലേക്ക് ലോഡ് കയറ്റുന്നത്. കോട്ടയം, ചങ്ങനാശേരി, ആലപ്പുഴ മാര്‍ക്കറ്റുകളിലേക്കാണ് ഹുസൈന്‍ മാങ്ങ കയറ്റിവിടുന്നത്. 17 വര്‍ഷമായി ഹുസൈനും ഉമര്‍ ഹാജിയും ഈ രംഗത്തത്തെിയിട്ട്. ഡിസംബര്‍ മുതല്‍ ജൂണ്‍ അവസാനം വരെയാണ് സീസണ്‍. വിദേശത്തേക്കത്തെിക്കാന്‍ പാലക്കാട്ടെ കമ്പനിക്കും ഇവര്‍ ലോഡ് കയറ്റിവിടാറുണ്ട്. 500ലേറെ തൊഴിലാളികള്‍ക്കും കരാറുകാര്‍ക്കും മതിയായ സംരക്ഷണവും സര്‍ക്കാറിന്‍െറ ആനുകൂല്യങ്ങളും ലഭിക്കുന്നില്ളെന്ന് പരാതിയുണ്ട്. മരക്കൊമ്പുകള്‍ക്കിടയിലൂടെയുള്ള വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കറ്റും പുളിയനുറുമ്പിന്‍െറ കടിയേറ്റ് നിക്കക്കള്ളിയില്ലാതെ പിടുത്തം വിട്ട് വീണും പലരും മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. മരത്തില്‍ നിന്ന് വീണ് നട്ടല്ളൊടിഞ്ഞു കിടപ്പിലായവരും കൂട്ടത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.