ബി.ജെ.പി ബന്ധത്തില്‍ എതിര്‍പ്പ്; പുലയ മഹാസഭ പിളര്‍ന്നു

അന്തിക്കാട്: ബി.ജെ.പിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളോട് പുലയ മഹാസഭ ചങ്ങാത്തം സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം വിമത സംഘടനക്ക് രൂപംനല്‍കി. കറുമ്പിലാവ് മാട്ടുമ്മല്‍ ശാഖയിലെ അംഗങ്ങളാണ് യോഗം ചേര്‍ന്ന് പുതിയ സംഘടനയുണ്ടാക്കിയത്. ശാഖയിലെ 70 കുടുംബങ്ങളില്‍നിന്നായി 150ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. ബി.ജെ.പി നേതാക്കളുമായി കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു ചര്‍ച്ച നടത്തിയതിലും ബി.ജെ.പിയുമായി കൈകോര്‍ത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നടപടിയിലും യോഗം പ്രതിഷേധിച്ചു. എന്‍.എഫ്. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. സുബ്രന്‍ അധ്യക്ഷത വഹിച്ചു. എം.വി. സുബ്രന്‍, സി.വി. രാജേന്ദ്രന്‍, സി.കെ. ചന്ദ്രന്‍, എന്‍.വി. വിമല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.