സി.പി.എം നേതാവിന്‍െറ വധം: ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെ വിട്ടു

തൃശൂര്‍: കോടാലി ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ് ബിനോയിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കുറ്റക്കാരല്ളെന്നു കണ്ട് തൃശൂര്‍ ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.പി സുധീര്‍ വെറുതെ വിട്ടു. 2006 ഫെബ്രുവരി 17നാണ് കോടാലി, മോനൊടി ക്ഷേത്രത്തിലെ ഷഷ്ടി ഉത്സവത്തോടനുബന്ധിച്ച് ബി.ജെ.പി- സി.പി.എം സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് മോനൊടി മൂപ്പന്‍ കോളനി ആക്രമിക്കാനത്തെിയ സി.പി.എം സംഘത്തില്‍പ്പെട്ട ബിനോയ് കുത്തേറ്റ് മരിക്കുകയായിരുന്നു. ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അയ്യംമൂല സന്തോഷ്, വടക്കേവീട്ടില്‍ ശിവന്‍, ചൂളക്കല്‍ കണ്ണന്‍, ചാറ്റിയില്‍ സുധീര്‍, പാഴായി പ്രസന്നന്‍, മാളിയേക്കല്‍ രജീഷ്, കാളിപറമ്പില്‍ ഗിരീഷ്, വടക്കേവീട്ടില്‍ ദേവരാജന്‍, കാഞ്ഞിരത്തിങ്കല്‍ ശിവദാസന്‍ എന്നിവരെ പ്രതിചേര്‍ത്താണ് പോലീസ് കുറ്റപത്രം നല്‍കിയത്. ഇവരില്‍ രജീഷ്, ദേവരാജന്‍ എന്നിവര്‍ വിചാരണ മധ്യേ മരിച്ചു. സംഭവത്തത്തെുടര്‍ന്ന് ഏറക്കാലം വെള്ളിക്കുളങ്ങര ഭാഗത്ത് സംഘര്‍ഷം നിലനിന്നിരുന്നു. മരിച്ച ബിനോയും കൂട്ടരും ബി.ജെ.പിക്കാര്‍ താമസിക്കുന്ന മൂപ്പന്‍ കോളനിയില്‍ അക്രമത്തിനു വന്നതാണെന്നും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ബിനോയ് മരിച്ചതാണെന്നുമാണ് പ്രതിഭാഗം ഉന്നയിച്ച വാദം. രണ്ടുവര്‍ഷക്കാലം കേസിന്‍െറ സാക്ഷിവിസ്താരം നീണ്ടു. ഗള്‍ഫില്‍ നിന്നുവരെ സാക്ഷികളെ എത്തിച്ച് പ്രോസിക്യൂഷന്‍ വിചാരണ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനും, ദൃക്സാക്ഷികളുമടക്കം 19 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കുകയും, 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ പി.എസ്. ശ്രീധരന്‍പിള്ള, കെ.ജയചന്ദ്രന്‍, രവികുമാര്‍ ഉപ്പത്ത്, ബി.ഗോപാലകൃഷ്ണന്‍, അര്‍ജുന്‍ ശ്രീധര്‍, പി.പി. രാജേഷ് എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.