പൊലീസ് നായകള്‍ കൂട്ടത്തോടെ സ്കൂളില്‍; പരിഭ്രാന്തിയില്‍ വിദ്യാര്‍ഥികള്‍

ചെറുതുരുത്തി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 19 പൊലീസ് നായകള്‍ പാഞ്ഞത്തെിയപ്പോള്‍ കുട്ടികള്‍ പേടിച്ചുവിറച്ചു. തലങ്ങും വിലങ്ങും ഭീമന്‍ നായകള്‍ ഓടി നടന്നപ്പോള്‍ സ്കൂളില്‍ ആകെ ബഹളം.ചൊവ്വാഴ്ച രാവിലെ 10 നായിരുന്നു ചെറുതുരുത്തിയില്‍ നായകളെ നിറച്ച പൊലീസ് വാന്‍ വന്നുനിന്നത്. സ്കൂളില്‍ ബോംബ് വെച്ചെന്നും, ലഹരി ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം കണ്ടത്തെിയെന്നുമൊക്കെ വാര്‍ത്ത വളരെ പെട്ടെന്ന് നാട്ടില്‍ പരന്നു. അരമണിക്കൂറിന് ശേഷം വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും ആകാംക്ഷ കെടുത്തി അറിയിപ്പ് വന്നു, കേരള പൊലീസ് ഡോഗ് സ്ക്വാഡിന്‍െറ പരിശീലനം ലഭിച്ച ശ്വാനന്‍മാരുടെ പരിശീലനത്തോടനുബന്ധിച്ചുള്ള മോക്ക്ഡ്രില്ലായിരുന്നു നടന്നത്. ഇതോടെ ഭയം നിറച്ച മുഖങ്ങളില്‍ ‘ചമ്മല്‍’ പടര്‍ന്നു. കേരളാ പൊലീസ് അക്കാദമിയില്‍ നിന്ന് വിവിധ റാങ്കുകളിലുള്ള 19 ശ്വാനന്മാരായിരുന്നു പങ്കെടുത്തത്.ഇതില്‍ 12 നായ്ക്കള്‍ ബോംബുകള്‍ മണത്ത് കണ്ടുപിടിക്കാന്‍ കഴിവുള്ളവയും ഏഴെണ്ണം കുറ്റവാളികളെ പിടിക്കാന്‍ പരിശീലനം സിദ്ധിച്ചവരും. കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ നായകളുടെ പരിശീലന ക്ളാസ് നടന്നത്. അക്കാദമിയിലെ ട്രെയ്നറും എ.എസ്.ഐയുമായ പി. രമേശ്, ജോസഫ്, ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ അബ്ദുല്‍ ഖാദര്‍, സി.പി.ഒ സുനില്‍കുമാര്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.