കൊടുങ്ങല്ലൂര്‍: പി.ടി.എ ഫണ്ടിനുവേണ്ടി പരീക്ഷാ ഹാള്‍ടിക്കറ്റ് പിടിച്ചുവെച്ച് സര്‍ക്കാര്‍ സ്കൂള്‍ അധികൃതര്‍ വിലപേശുന്നതായി ആരോപണം. കൊടുങ്ങല്ലൂര്‍ മേഖലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിനെതിരെയാണ് ഒരു സംഘം പ്ളസ് ടു വിദ്യാര്‍ഥികള്‍ ആരോപണവുമായി രംഗത്തത്തെിയത്. മാര്‍ച്ച് ഒമ്പതിന് തുടങ്ങുന്ന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വിതരണം കഴിഞ്ഞ 12നാണ് ആരംഭിച്ചത്. ഹാള്‍ടിക്കറ്റ് വാങ്ങാന്‍ ചെന്നപ്പോഴാണ് പി.ടി.എ ഫണ്ടിലേക്ക് 200 രൂപ നല്‍കിയാലേ ഹാള്‍ടിക്കറ്റ് അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞതത്രേ. കൈയിലുണ്ടായിരുന്നവര്‍ പണം നല്‍കി ഹാള്‍ടിക്കറ്റ് വാങ്ങാന്‍ നിര്‍ബന്ധിതരായി. എന്നാല്‍, പണം ഇല്ലാതിരുന്ന വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റ് വാങ്ങാതെ തിരിച്ചുപോയി. 15നാണ് ഇനി ഹാള്‍ടിക്കറ്റ് വിതരണം. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പി.ടി.എ ഫണ്ടിന് വേണ്ടി നിര്‍ബന്ധം പിടിക്കുന്നത് അംഗീകരിക്കാനാവില്ളെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം. ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കാനാണ് വിദ്യാര്‍ഥികളുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.