മുന്‍ഗണനാ പട്ടികയില്‍ അപാകം: പ്രതിഷേധവുമായി റേഷന്‍ കാര്‍ഡ് ഉടമകള്‍

കൊടുങ്ങല്ലൂര്‍: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി പുറത്തിറക്കിയ പുതിയ റേഷന്‍ കാര്‍ഡിന്‍െറ മുന്‍ഗണനാ പട്ടികയില്‍ വന്ന അപാകതകള്‍ക്കെതിരെ എതിര്‍പ്പ് വ്യാപകമാകുന്നു. തിങ്കളാഴ്ച കൊടുങ്ങല്ലൂര്‍ നഗരസഭ വയലാര്‍ പ്രദേശവാസികള്‍ താലൂക്ക് സപൈ്ള ഓഫിസിലത്തെി പ്രതിഷേധിച്ചു. മുന്‍ഗണനാ ലിസ്റ്റ് റദ്ദാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ ഭൂരിപക്ഷം പേരെയും ബി.പി.എല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണ് ചൊടിപ്പിച്ചത്. നിത്യരോഗികളും, നിര്‍ധന ചുറ്റുപാടില്‍ ജീവിക്കുന്നവരും, വിധവകളും വരെ ബി.പി.എല്ലില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി വയലാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.പി. പ്രഭേഷ് കുറ്റപ്പെടുത്തി. ടി.പി. പ്രഭേഷ്, ജ്യോതി, പ്രീന, സുധ, എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. വ്യാപക അപാകത ഉണ്ടായ സാഹചര്യത്തില്‍ മുന്‍ഗണനാ പട്ടിക റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം കയ്പമംഗലം എം.എല്‍.എ അഡ്വ. വി.എസ്. സുനില്‍കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. സി.പി.എം കൊടുങ്ങല്ലൂര്‍ ഏരിയാ കമ്മിറ്റിയും ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകളെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നു മാറ്റിയ നടപടി തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമാണെന്നും ബി.പി.എല്‍ പട്ടികയില്‍ നിന്നു മാറ്റിയവരെ പുന$സ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയകറ്റാനും ബി.പി.എല്‍ ആനുകൂല്യങ്ങള്‍ പുന$സ്ഥാപിക്കണമെന്നും ബി.ജെ.പി പാര്‍ലമെന്‍റ് പാര്‍ട്ടിയോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.