തൃശൂര്‍: നഗരത്തിലെ വഞ്ചിക്കുളത്തുനിന്ന് ബോട്ടില്‍ യാത്രയെന്ന സ്വപ്നപദ്ധതി സാധ്യമാകുമോ?. കാത്തിരിപ്പിലാണ് തൃശൂരിലെ ജനങ്ങള്‍. ‘മിഷന്‍ 2020’ പദ്ധതിയില്‍ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സിയായി നിയോഗിച്ച ‘ജിറ്റ്പാക്’ വിദഗ്ധര്‍ തൃശൂരിലത്തെി പ്രാഥമിക പഠനം നടത്തിയതോടെയാണ് തൃശൂരിന്‍െറ വികസനക്കുതിപ്പിന് വഴിവെക്കാവുന്ന പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നത്. വഞ്ചിക്കുളം വഞ്ചിക്കടവില്‍നിന്നും മൂന്നരക്കിലോമീറ്റര്‍ ദൂരം ജലപാത സംരക്ഷിച്ച് ബോട്ടിങ് ഒരുക്കി ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്താനാണ് പദ്ധതി. ദേശീയ ജലപാതയുമായി ബന്ധിപ്പിച്ച് കോള്‍ മേഖലയിലെ വീതിയേറിയ കനാലുകള്‍ പ്രയോജനപ്പെടുത്തി തൃശൂരിന്‍െറ പടിഞ്ഞാറന്‍ മേഖലയിലെ ഉള്‍നാടന്‍ ജലഗതാഗതം വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതോടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ സ്വ്പന പദ്ധതിയായ ദേശീയ ജലപാതക്കും പ്രയോജനമാകും. കോട്ടപ്പുറത്തുനിന്നും കനോലി കനാല്‍ വഴി കരുവന്നൂര്‍ പുഴയില്‍ നിന്ന് വഞ്ചിക്കുളത്തേക്ക് 22 മീറ്റര്‍ വീതിയില്‍ തോടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ ദേശീയപാത വരുന്നതു വരെ കൊച്ചിയുമായുള്ള തൃശൂരിന്‍െറ വാണിജ്യ ബന്ധം ഇതുവഴിയായിരുന്നു. മുന്‍ രാഷ്ട്രപതിയുടെ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ച് ജലപാത പുന$സ്ഥാപിക്കാനുള്ള തീരുമാനം വരുന്നതോടെ ഗതാഗതക്കുരുക്കിനു പോലും പരിഹാരം കാണാനാകുന്ന പദ്ധതിയായി ഇതു മാറും. പക്ഷേ നിലവിലുള്ള പാത ഇരുവശവും കൈയേറി പലയിടത്തും, പ്രത്യേകിച്ച് അരണാട്ടുകര മേഖലയില്‍ വഞ്ചിക്കുളത്തിന്‍െറ വീതി കുറഞ്ഞിട്ടുണ്ട്. ചണ്ടി മൂടിക്കിടന്ന് ഒഴുക്കും നിലച്ചു.സംസ്ഥാന സര്‍ക്കാര്‍ ടൂറിസവുമായി ബന്ധപ്പെടുത്തി 10 വര്‍ഷം മുമ്പ് പദ്ധതി തയാറാക്കി 50 ലക്ഷം രൂപ തൃശൂര്‍ കോര്‍പറേഷന് അനുവദിച്ചതാണെങ്കിലും പദ്ധതി ഏറ്റെടുത്ത കോര്‍പറേഷന്‍ 69 ലക്ഷം ചെലവാക്കി വിശാലമായ വഞ്ചിക്കടവിനെ മൂന്നിലൊന്നാക്കി ചുരുക്കി തോടിന്‍െറ മുഖം അടച്ചുകെട്ടുകയാണ് ചെയ്തത്. 20 വഞ്ചികള്‍ക്കു വരെ നിരന്ന് നില്‍ക്കാവുന്ന വഞ്ചിക്കടവും കനാല്‍ പുനരുദ്ധാരണവും നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശം കോര്‍പറേഷന്‍ പാലിക്കാത്തതിനാല്‍ അനുവദിച്ച 50 ലക്ഷം സര്‍ക്കാര്‍ നല്‍കിയില്ല. പുതിയ പദ്ധതി നടപ്പാക്കണമെങ്കില്‍ നിലവിലുള്ള കുളം പൊളിച്ചു കളയേണ്ടിവരും. തോടിന്‍െറ മുഖവും പുന$സ്ഥാപിക്കണം. റെയില്‍വേ സ്റ്റേഷന്‍െറ സാമീപ്യം കൂടി പരിഗണിച്ച് വഞ്ചിക്കടവ് പരമാവധി വികസിപ്പിച്ച് തൃശൂരിന്‍െറ ചെറു തുറമുഖമാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.