കൊടുങ്ങല്ലൂര്‍: മുസ്രിസ് പൈതൃക പദ്ധതി സമര്‍പ്പണ ചടങ്ങിനായി കൊടുങ്ങല്ലൂര്‍ നഗരം മോടിപിടിപ്പിക്കുന്നു. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പുറമെ കൊടുങ്ങല്ലൂര്‍ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസ് മോടിപിടിപ്പിക്കും. കൂടുതല്‍ മുറികളും സജ്ജമാക്കും. ഇവിടെയാണ് രാഷ്ട്രപതിക്ക് വിശ്രമമൊരുക്കുക. കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രി കേന്ദ്രീകരിച്ച് എമര്‍ജന്‍സി മെഡിക്കല്‍ യൂനിറ്റ് ഒരുക്കും. പാതകളിലെല്ലാം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. കൊടുങ്ങല്ലൂരിലെ പ്രമുഖ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ രാഷ്ട്രപതിക്ക് റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടി വരും. ഇതിനായി നഗര പാതകള്‍ മുഴുവന്‍ മോടിയാക്കുന്നുണ്ട്. കെ.കെ.ടി.എം കോളജ് അങ്കണത്തില്‍ മൂന്ന് ഹെലികോപ്ടറുകള്‍ക്കിറങ്ങാന്‍ ഹെലിപ്പാഡ് നിര്‍മിക്കും. ഇന്‍റര്‍നാഷനല്‍ റിസര്‍ച് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഉദ്ഘാടന സദസ്സിലേക്ക് 1000 പേരെ പ്രവേശിപ്പിക്കും. നേരത്തെ 700 പേരെ പ്രവേശിപ്പിക്കാനായിരുന്നു തീരുമാനം.കൊടുങ്ങല്ലൂര്‍ ബൈപാസ്, പറവൂര്‍ വഴി നെടുമ്പാശേരിയിലേക്കാണ് സഞ്ചാരമാര്‍ഗം. മറ്റൊന്ന് മുസ്രിസ് പദ്ധതിയുടെ ഉദ്ഘാടനവേദിയായ പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളജ് അങ്കണത്തില്‍ നിന്ന് ചാലക്കുടിയിലേക്കത്തെുന്ന റോഡും സജ്ജമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.