മുട്ടക്കോഴി വളര്‍ത്തലിന്‍െറ പേരില്‍ തട്ടിപ്പ്

ചെറുതുരുത്തി: മുട്ടക്കോഴി വളര്‍ത്തലിലൂടെ സ്വയം തൊഴില്‍ കണ്ടത്തൊമെന്ന വാഗ്ദാനം നല്‍കി വ്യാജ സ്ഥാപനത്തിന്‍െറ പേരില്‍ വരവൂരിലും പരിസരപ്രദേശങ്ങളിലും തട്ടിപ്പ്. ഇരുന്നിലംകോട് കളരിക്കല്‍ വീട്ടില്‍ വിശ്വരാജന്‍, കൊല്ലം സ്വദേശി ശിവപ്രസാദ് എന്നിവരാണ് നിരവധി പേരില്‍ നിന്ന് തുക തട്ടിയെടുത്തത്. റൂറല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി പ്രതിനിധികളാണെന്നും ഗ്രാമീണരെ സ്വയംതൊഴിലിന് പ്രാപ്തരാക്കലാണ് ലക്ഷ്യമെന്നും പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 3000 രൂപ അടച്ചാല്‍ കോഴിക്കൂട് നല്‍കും. അതിന് ശേഷം അഞ്ചുപേര്‍ ചേര്‍ന്ന് യൂനിറ്റ് രൂപവത്കരിക്കണം. അതുപ്രകാരം 25,000 രൂപ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കും. മുട്ടക്കോഴികളെയും തീറ്റയും നല്‍കി മുട്ട ഒന്നിന് നാല് രൂപ നിരക്കില്‍ തിരിച്ചെടുക്കുമെന്നുമായിരുന്നു വാഗ്ദാനം. പ്രലോഭനത്തില്‍ കുടുങ്ങി നിരവധി പേര്‍ 3,000 രൂപയുടെ ഡി.ഡി നല്‍കി. എന്നാല്‍ പണം പറ്റി മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വഞ്ചിക്കപ്പെട്ടതറിഞ്ഞത്. നടുവട്ടം, കുമരനെല്ലൂര്‍, തളി, തിച്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും തട്ടിപ്പു നടന്നിട്ടുണ്ട്. വരവൂര്‍ കുമരപ്പനാലിലെ 18 പേര്‍ ചെറുതുരുത്തി എസ്.ഐക്കും വടക്കാഞ്ചേരി സി.ഐക്കും പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.