അപൂര്‍വ സഹോദരങ്ങള്‍

ചെറുതുരുത്തി: വിദ്യാലയത്തിന്‍െറ നാലുചുമരുകള്‍ക്കുള്ളില്‍ അടച്ചിട്ട വിദ്യാഭ്യാസമല്ല യഥാര്‍ഥ അറിവിന്‍െറ വഴിയെന്നു തെളിയിക്കുകയാണ് ഒറ്റപ്പാലം സ്വദേശികളും സഹോദരിമാരുമായ സൂര്യകലയും ശ്രേയകലയും. ചെറുതുരുത്തി പഴയ കലാമണ്ഡലത്തില്‍ നടക്കുന്ന സാംസ്കാരിക പ്രവര്‍ത്തരുടെ സ്നേഹ സംഗമത്തില്‍ പങ്കെടുക്കാനത്തെിയതായിരുന്നു ഇവര്‍. സൂര്യകല എട്ടാം ക്ളാസിലും ശ്രേയകല രണ്ടാം ക്ളാസിലും പഠനം നിര്‍ത്തി. തുടര്‍ന്ന് യാത്രകളും പുസ്തകങ്ങളും ഇന്‍റര്‍നെറ്റും വ്യക്തികളും ഇവര്‍ക്ക് വഴികാട്ടിയായി. സ്കൂള്‍ നാലുചുമരുകള്‍ക്കപ്പുറം വളരണമെന്ന ആശയത്തിന്‍െറ അടിസ്ഥാനത്തിലാണ് ഒൗപചാരിക വിദ്യാഭ്യാസം നിര്‍ത്തിയതെന്ന് ഇവര്‍ പറഞ്ഞു. മാതാപിതാക്കളായ മോഹനനും രുഗ്മിണിയും മക്കള്‍ക്ക് കലവറയില്ലാത്ത പിന്തുണയും സഹകരണവും നല്‍കുന്നു. പശ്ചിമഘട്ട സംവാദ യാത്രയില്‍ പങ്കെടുത്ത ഇവര്‍ കലയിലും സാംസ്കാരിക പ്രവര്‍ത്തനത്തിലും സാഹിത്യ രചനകളിലുമുള്ള മികവ് തെളിയിച്ചു. സൂര്യകലക്ക് ഫോട്ടോഗ്രാഫിയിലാണ് താല്‍പര്യം. വിവിധ പ്രസിദ്ധീകരണങ്ങള്‍ക്കായി സാഹിത്യരചനയുമുണ്ട്. ഇളയവള്‍ക്കാകട്ടെ കലയോടാണ് താല്‍പര്യം. ചെണ്ടയും നൃത്തവും നാടന്‍പാട്ടും അഭ്യസിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.