കഞ്ചാവ്, ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് വെട്ടേറ്റു

പഴുവില്‍: ചാഴൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ്, ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ചാഴൂര്‍ സ്വദേശികളായ പോഴത്ത് രമോദ് (37), കാരെപറമ്പില്‍ ശ്രീജിത്ത് (36) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും തലക്കും വെട്ടേറ്റ രമോദ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാഴൂര്‍ സ്വദേശിയായ യുവാവും പഴുവിലിലെ ഗുണ്ടാസംഘങ്ങളും തമ്മില്‍ അടിപിടി നടന്നിരുന്നു. ഇതുസംബന്ധിച്ച അനുരഞ്ജനത്തിനാണ് രമോദും ശ്രീജിത്തും പഴുവില്‍ സഹകരണ ബാങ്കിന് സമീപം എത്തിയത്. സംസാരത്തിനിടെ തര്‍ക്കത്തത്തെുടര്‍ന്ന് പതിനഞ്ചംഗ ഗുണ്ടാസംഘം ഇരുവരെയും വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓടിയ രമോദ് റോഡില്‍ വീണ് 20 മിനിറ്റോളം അബോധാവസ്ഥയില്‍ കിടന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. പ്രതികളെന്ന് സംശയിക്കുന്ന ചെമ്മാനി വിജില്‍, ജഗന്‍ എന്ന് വിളിക്കുന്ന നിധീഷ് എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് സി.ഐ സുരേന്ദ്രന്‍ പറഞ്ഞു. പഴുവില്‍ സഹകരണ ബാങ്ക് പരിസരം കേന്ദ്രീകരിച്ച് കാലങ്ങളായി കഞ്ചാവ്, ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം കരിവാംകുളം ഭാഗത്ത് ഉണ്ടായ കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഈ സംഘത്തില്‍പെട്ടവരാണെന്ന് പറയുന്നു. ഇവരെ പിടികൂടാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.