ഒല്ലൂര്‍: കൈനൂര്‍ ബി.എസ്.എഫ് കേന്ദ്രത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. അഞ്ച് വീടുകള്‍ക്ക് കേട് സംഭവിച്ചു. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. തൃശൂര്‍ നഗരത്തില്‍ നിന്നും 20 കി.മി അകലെയാണ് കൈനൂര്‍ ബി.എസ്.എഫ് കേന്ദ്രം. ബി.എസ്.എഫ് കേന്ദ്രത്തില്‍ നിന്നും 500 മീറ്റര്‍ അകലെ കുന്നിന്‍ ചരുവിലെ കോക്കാത്ത് കോളനിയിലേക്ക് പൊട്ടിത്തെറിയില്‍ തെറിച്ചുവീണ കല്ലുകള്‍ കൊണ്ടാണ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. കോളനിയിലെ കുണ്ടുവളപ്പില്‍ സത്യന്‍െറ ഭാര്യ വിലാസിനി, പെക്കാത്ത് ചെന്താമരാക്ഷന്‍െറ ഭാര്യ അജിത എന്നിവര്‍ക്കാണ് പരിക്ക്. വിലാസിനിയുടെ കാലിലേക്ക് കല്ല് തെറിച്ച് കൊണ്ടു. അജിതയുടെ ശരീരത്തിലേക്ക് കല്ല് തെറിച്ച് വീണാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിവാസികളായ ചേരിവീട്ടില്‍ ജോസ്, പള്ളിപ്പുറത്ത് പാറുക്കുട്ടി, മഠത്തിപ്പറമ്പില്‍ സുരേഷ്, കുണ്ടുവളപ്പില്‍ സത്യന്‍, പെക്കാത്ത് ചെന്താമരാക്ഷന്‍ എന്നിവരുടെ വീടുകള്‍ക്കാണ് കേട് പറ്റിയത്. വീടുകളുടെ മേല്‍ക്കൂരക്കാണ് കൂടുതല്‍ കേട്. ബി.എസ്.എഫിന്‍െറ 162 നമ്പര്‍ ബറ്റാലിയനാണ് ഇവിടെയുള്ളത്. ഉപയോഗശൂന്യമായ ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടനം സംഭവിച്ചതെന്ന് പറയുന്നു. അതുകൊണ്ടുതന്നെ ബി.എസ്.എഫ് കേന്ദ്രത്തിനകത്ത് സ്ഫോടനത്തിന്‍െറ തീവ്രത വളരെ കൂടുതലായിരിക്കുമെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ഇല്ല. തെറിച്ചുവീണ ഗ്രനേഡിന്‍െറ മൂന്ന് കഷണങ്ങള്‍ ബി.എസ്.എഫ് ജവാന്‍മാര്‍ എടുത്തുകൊണ്ട് പോയതായി പരിസരവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ലഭിച്ച ഗ്രനേഡിന്‍െറ ഒരു കഷണം വിവരമറിഞ്ഞ് സ്ഥലത്തത്തെിയ ഒല്ലൂര്‍ പൊലീസിന് കൈമാറി. ഇവിടെ മുമ്പും സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികിത്സാസഹായവും വീടുകള്‍ക്ക് കേടുപറ്റിയതിന് നഷ്ടപരിഹാരവും നല്‍കുമെന്ന് ബി.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്‍ഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.