ചേര്‍പ്പ്: ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡില്‍ പട്ടികജാതി ശ്മശാനം സംരക്ഷിക്കാന്‍ ആരുമില്ലാതെ പുല്ലും കാടും വളര്‍ന്ന് മാലിന്യ നിക്ഷേപകേന്ദ്രമായി മാറി. ഒരേക്കറിന് താഴെ വിസ്തൃത വരുന്ന ശ്മശാനം കാലങ്ങളായി പട്ടികജാതി -വര്‍ഗ വിഭാഗം മാത്രം ഉപയോഗിക്കുന്നതാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പുണ്ടായിരുന്ന എല്‍.ഡി.എഫ് ഭരണസമിതി ശ്മശാനം ഏറ്റെടുത്തിരുന്നു. ഇതിന്‍െറ ഭാഗമായി ചുറ്റുമതില്‍ കെട്ടി ഷെഡ് നിര്‍മിച്ചു. എന്നാല്‍, ശേഷം വന്ന ഭരണസമിതി ഒന്നും ചെയ്തില്ല. പ്രദേശം കാട് മൂടിയ നിലയിലായി. പലര്‍ക്കും പാഴ്വസ്തുക്കളും മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള സ്ഥലമായി മാറി ഇത്. കാവല്‍ക്കാരനോ സെക്യൂരിറ്റിയോ ഇല്ലാത്തതിനാല്‍ അനാഥം. മൃതദേഹങ്ങള്‍ ഇവിടെ മറവുചെയ്യാനത്തെുന്നത് അപൂര്‍വമാണ്. ഇതിനാവശ്യമായ സ്ഥലത്തെ കാടും പുല്ലും വെട്ടിമാറ്റി മൃതദേഹം മറവ് ചെയ്യുന്നു. പട്ടികജാതിക്കാരുടെ ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് പലതും ലാപ്സായിപ്പോകുമ്പോഴും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.