തൃശൂര്‍: ചാനലുകളിലെ സീരിയലുകള്‍ കുറെക്കൂടി ഗൗരവതരമായ സാമൂഹിക പ്രശ്നങ്ങള്‍ ചിത്രീകരിക്കണമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍. അഖിലകേരള എഴുത്തച്ഛന്‍ സമാജം വനിത വിങ് സംസ്ഥാന കമ്മിറ്റി തൃശൂരില്‍ ‘സ്ത്രീകളുടെ സാമൂഹിക ശാക്തീകരണത്തിന് സാമ്പത്തിക ശാക്തീകരണത്തിന്‍െറ പ്രസക്തി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ വലിയ പുരോഗതി നേടിയെങ്കിലും അവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതില്‍ സമൂഹം പരാജയപ്പെട്ടു. എന്നാലും സ്ത്രീശാക്തീകരണത്തില്‍ കേരളം ഏറെ മുന്നേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. വനിത വിങ് പ്രസിഡന്‍റ് പത്മിനി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഡോ. വി.കെ. പാര്‍വതിക്ക് സമാജത്തിന്‍െറ പ്രത്യേക പുരസ്കാരം പി.എസ്.സി ചെയര്‍മാന്‍ നല്‍കി. ഡോ. വി.കെ. ലക്ഷ്മണകുമാര്‍, സമാജം സംസ്ഥാന പ്രസിഡന്‍റ് ടി.കെ. ഗോപാലകൃഷ്ണന്‍, വനിത വിങ് സെക്രട്ടറി രാജി മോഹന്‍ദാസ്, കെ.കെ. സോജ, പി.ആര്‍. സുരേഷ്, പ്രഫ. ടി.ബി. വിജയകുമാര്‍, കെ.കെ. വാരിജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. 65 തികഞ്ഞ 200ല്‍പരം അമ്മമാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.