തൃപ്രയാറില്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധം ശക്തം

തൃപ്രയാര്‍: നാട്ടികയിലെ ഓട്ടോ ഡ്രൈവര്‍ വടക്കുന്നാഥനെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ദലിതനായ വടക്കുന്നാഥനെ മര്‍ദിച്ച വലപ്പാട് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഷൈനിനെതിരെ നിയമ നടപടിക്കുള്ള പോരാട്ടം ശക്തമാക്കാന്‍ ഐ.എന്‍.ടി.യു.സി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ഇ.വി. ധര്‍മന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ദാസന്‍, ബെന്നി തട്ടില്‍, ഇ.ആര്‍. രഞ്ജന്‍, വിപുല്‍, പി.ബി. ഷാജി, പി.ഡി. മണികണ്ഠന്‍, രാഹുല്‍ എന്നിവര്‍ സംസാരിച്ചു. വടക്കുന്നാഥന്‍െറ പേരില്‍ കള്ളക്കേസെടുക്കുകയും മര്‍ദിക്കുകയും ചെയ്തതില്‍ യൂത്ത് കോണ്‍ഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. മര്‍ദനത്തില്‍ കോണ്‍സ്റ്റബിള്‍ പ്രതിയാകുമെന്ന് വന്നപ്പോള്‍ കള്ളക്കേസ് ചമക്കുകയാണ് ചെയ്തതെന്നും യോഗം ആരോപിച്ചു. സി.പി.ഒക്കെതിരെ നടപടിക്കായി സമരം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എച്ച്. മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പ്രസാദ്, ശ്രീദര്‍ശ് വടക്കൂട്ട്, കെ.വി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വടക്കുന്നാഥനെ മര്‍ദിച്ച സി.പി.ഒയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മഹിള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് ലീല തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സുബില പ്രസാദ് അധ്യക്ഷത വഹിച്ചു. ബിന്ദു പ്രദീപ്, ഇന്ദിര ജനാര്‍ദനന്‍, ലളിത മോഹന്‍ദാസ്, ജിജാ ശിവന്‍ എന്നിവര്‍ സംസാരിച്ചു. വടക്കുന്നാഥന്‍െറ മാതാവ് ബ്രിജിറ്റ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതിനാല്‍ കുറ്റക്കാരനായ കോണ്‍സ്റ്റബിളിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അനില്‍ പുളിക്കല്‍, വി.ആര്‍. വിജയന്‍, ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ. ദിലീപ് കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി അയച്ചു. ആശുപത്രിയില്‍ കഴിയുന്ന വടക്കുന്നാഥനെ ഗീതാഗോപി എം.എല്‍.എ സന്ദര്‍ശിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.