തൃശൂര്‍: ഗുരുദക്ഷിണയായി അദ്ദേഹത്തിന്‍െറ ചിത്രങ്ങളുള്‍പ്പെടുത്തിയ ചിത്രപ്രദര്‍ശനം ഒരുക്കി ശിഷ്യന്‍. ചിത്രകാരന്‍ പെരിങ്ങോട് ഗണപതിയുടെ അപൂര്‍വങ്ങളായ 150 ഓളം ചിത്രങ്ങളുള്‍പ്പെടുത്തി ശിഷ്യന്‍ ഗിരീശന്‍ ഭട്ടതിരിപ്പാട് മുന്‍കൈയെടുത്ത് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ സംഘടിപ്പിച്ച‘ഗുരുദക്ഷിണ’ ചിത്രപ്രദര്‍ശനമാണ് മറ്റ് പ്രദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്. 1960കളില്‍ തുടങ്ങി ഇന്നും തുടരുന്ന ഗണപതിയുടെ കലാസൃഷ്ടികളുടെ അപൂര്‍വ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. വാട്ടര്‍കളറും അക്രിലിക്കും ചൈനയില്‍ നിന്നുള്ള ഇന്ത്യന്‍ ഇങ്കും പെന്‍സിലും ഉപയോഗിച്ച് വരച്ച വ്യത്യസ്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രകൃതിയും പക്ഷി, മൃഗാദികളും വ്യക്തികളുമെല്ലാം പ്രദര്‍ശനത്തിലുണ്ട്. നിറക്കൂട്ടിലെ വൈവിധ്യമാണ് ഓരോ ചിത്രത്തെയും വ്യത്യസ്തമാക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പോര്‍ട്രെയ്റ്റ്, കലാമണ്ഡലത്തിലെ മൂത്തമന കേശവന്‍ നമ്പൂതിരിയുടെ പോര്‍ട്രെയ്റ്റ്, മൂക്കുതല അമ്പലത്തിലെ ശങ്കരാചാര്യര്‍, മേല്‍പത്തൂര്‍ എന്നിവരുടെ ശില്‍പങ്ങള്‍ തുടങ്ങിയവയെല്ലാം ഗണപതിയുടെ സൃഷ്ടികളാണ്. 60കളില്‍ ജര്‍മന്‍ നിര്‍മിത കെന്‍റ് പേപ്പറില്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യന്‍ മഷി ഉപയോഗിച്ചാണ് പോര്‍ട്രെയ്റ്റുകള്‍ പലതും വരച്ചത്. അതിന് പുറമെ ഗ്രാഫൈറ്റ് ഓണ്‍ പേപ്പര്‍ സംവിധാനത്തിലൂടെ വരച്ച ചിത്രങ്ങളുമുണ്ട്. ഈമാസം 27 വരെ നീളുന്ന പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടനം ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ നിര്‍വഹിച്ചു. സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.