കപ്പല്‍ പള്ളി തിരുനാളിന് കൊടിയേറി

എറവ്: സെന്‍റ് തെരേസാസ് കപ്പല്‍ പള്ളിയിലെ ഇടവക മധ്യസ്ഥ കൊച്ചുത്രേസ്യയുടെയും സെബസ്ത്യാനോസിന്‍െറയും തിരുനാളിന് കൊടിയേറി. 30, 31, ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് തിരുനാള്‍. ഫാ. ഫ്രാങ്കോ കവലക്കാട്ട് കൊടിയേറ്റ് നിര്‍വഹിച്ചു. ഫാ. ജിയോമോന്‍ കല്ളേരി സഹകാര്‍മികനായിരുന്നു. ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരി പ്രദക്ഷിണം എന്നിവ നടന്നു. കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് തിരുനാള്‍ ദിനങ്ങളിലെ ദിവ്യബലിക്കുശേഷം ഭക്തര്‍ക്ക് വണങ്ങുന്നതിനും സൗകര്യമൊരുക്കി. പുഷ്പാമൃതം വിതരണം തുടങ്ങി. ഫാ. ഫ്രാങ്കോ കവലക്കാട്ട് പുഷ്പാമൃതം ആശീര്‍വദിച്ചു. തേന്‍, കല്‍ക്കണ്ടം, ഉണക്കലരി, നറുനെയ്യ്, ശര്‍ക്കരയുള്‍പ്പെടെ ചേര്‍ത്ത് പ്രത്യേകം തയാറാക്കിയതാണ് പുഷ്പാമൃതം. തിരുനാള്‍ദീപ പന്തലിന്‍െറ കാല്‍നാട്ടും നടത്തി. കെ.സി.വൈ.എമ്മിന്‍െറ നേതൃത്വത്തില്‍ തിരുനാളിനൊരുക്കമായി ഇടവകക്കാര്‍ രക്തദാനം നടത്തി. 29 വരെ ദിവസേന വൈകീട്ട് 5.30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരി പ്രദക്ഷിണം, തിരുശേഷിപ്പ് നന്ദനം എന്നിവയുണ്ടാകും. ശനിയാഴ്ച ഫാ. ഡെന്നി താണിക്കല്‍, 25ന് ഫാ. ജോമി ആന്‍ഡ്രൂസ്, 26ന് ഫാ. ജിന്‍സന്‍ ചിരിയങ്കണ്ടത്ത്, 27ന് ഫാ. ജോഫി ചിറ്റിലപ്പിള്ളി, 28ന് ഫാ. ടോണി വാഴപ്പിള്ളി, 29ന് നവ വൈദികന്‍ ഫാ. സിജോ പാവറട്ടിക്കാരന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 28ന് രാവിലെ ഒമ്പതിന് ഇടവകാംഗമായ ഡീക്കന്‍ സിജോ പാവറട്ടിക്കാരന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തില്‍നിന്ന് തിരുപ്പട്ടം സ്വീകരിക്കും. നവ പൂജാര്‍പ്പണത്തിനുശേഷം സ്നേഹ വിരുന്നും ഉച്ചക്ക് 2.30ന് ഇടവക സന്യസ്ത സ്നേഹ സംഗമവും വൈകീട്ട് അനുമോദന യോഗവുമുണ്ടാകും. ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ നഗരത്തിലെ തെരുവിന്‍െറ മക്കള്‍ക്ക് പ്രാര്‍ഥന ഗ്രൂപ്പിന്‍െറ നേതൃത്വത്തില്‍ ക്രിസ്മസ് ഭക്ഷണം വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.