തൃശൂര്‍: ജില്ലയില്‍ കുടിവെള്ളം എത്തിക്കാന്‍ 336 കോടിയുടെ പദ്ധതിയുമായി ജില്ല ഭൂഗര്‍ഭ ജലവകുപ്പ്. കൈപ്പമ്പുകള്‍ നന്നാക്കിയും പുതിയ ജലസ്രോതസ്സുകള്‍ ഒരുക്കിയും വരള്‍ച്ച നേരിടാനാണ് ശ്രമം. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കുറവില്‍ വീര്‍പ്പുമുട്ടുന്ന വകുപ്പ് വേനല്‍ നേരിടാന്‍ കഠിനയത്നത്തിലാണ്. ഓരോ വാര്‍ഡിലും രണ്ട് ജലവിതരണസ്രോതസ്സുകള്‍ വേണമെന്നാണ് സര്‍ക്കാറിന്‍െറ നയം. വാര്‍ഡുകളില്‍ ചെറിയ വാട്ടര്‍ ടാങ്കുകള്‍ വാട്ടര്‍ അതോറിറ്റിയും വലുത് ഭൂഗര്‍ഭ ജലവകുപ്പുമാണ് ഒരുക്കേണ്ടത്. വാട്ടര്‍ അതോറിറ്റി വെള്ളം നല്‍കുന്ന 240 പമ്പുകള്‍ അടക്കം 460 കൈപ്പമ്പുകളാണ് നവീകരിക്കുക. ഇതിനു 92 ലക്ഷമാണ് വേണ്ടത്. കടുത്ത വേനല്‍ എത്തുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം തുടങ്ങാനാണ് ശ്രമം. മന്ത്രി എ.സി. മൊയ്തീന്‍ കുന്നംകുളം മണ്ഡലത്തില്‍ 10 പദ്ധതികളാണ് ആവിഷ്കരിച്ചത്. 62 ലക്ഷം ഇതിനായി മാറ്റിവെച്ചു. കൈപ്പറമ്പ് പഞ്ചായത്തില്‍ 40 ലക്ഷത്തിന്‍െറ ഒമ്പത് ജോലികളാണ് നടക്കാനുള്ളത്. പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്തിന്‍െറ അഞ്ചും ഗവ. മെഡിക്കല്‍ കോളജില്‍ അനില്‍ അക്കര എം.എല്‍.എയുടെ 25 ലക്ഷത്തിന്‍െറ നാലും പദ്ധതികളുണ്ട്. 10 ലക്ഷത്തിന്‍െറ രണ്ടു പദ്ധതികളുമായി മന്ത്രി സി. രവീന്ദ്രനാഥും രംഗത്തുവന്നിട്ടുണ്ട്. കോര്‍പറേഷന്‍ 15 ജോലിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 90 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. 11 ലക്ഷത്തിന്‍െറ പദ്ധതിയുമായി വാടാനപ്പള്ളി പഞ്ചായത്തുമുണ്ട്. 16 ലക്ഷത്തിന്‍െറ രണ്ട് പദ്ധതികള്‍ വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്തും 20 ലക്ഷത്തിന്‍െറ മൂന്ന് പദ്ധതികള്‍ ചൊവ്വന്നൂര്‍ ബ്ളോക്ക് പഞ്ചായത്തും തയാറാക്കിയിട്ടുണ്ട്. നേരത്തെ ഒന്നരക്കോടിയുടെ പദ്ധതികളുമായി പി.കെ. ബിജു എം.പി വകുപ്പിനെ സമീപിച്ചിരുന്നു. വടക്കാഞ്ചേരി, കുന്നംകുളം നഗരസഭകളിലും ചേലക്കര, തിരുവില്വാമല, പഴയന്നൂര്‍, മുള്ളൂര്‍ക്കര, വള്ളത്തോള്‍നഗര്‍, കടവല്ലൂര്‍, കാട്ടകാമ്പാല്‍, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകളിലാണ് എം.പിയുടെ പദ്ധതികള്‍ നടപ്പാക്കുക. അതിരപ്പള്ളിയിലെ വാച്ചുമരം, തൊകലപ്പാറ കോളനികളില്‍ ബി.ഡി. ദേവസി എം.എല്‍.എ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. എ.സി മൊയ്തീന്‍േറത് ഒഴികെ പദ്ധതികള്‍ക്ക് ജല സ്രോതസ്സ് കണ്ടത്തെി. നിലവില്‍ ജലക്ഷാമം രൂക്ഷമായ മേഖലകളിലെ ചില ജനപ്രതിനിധികള്‍ കുടിവെള്ള പദ്ധതികളുടെ കാര്യത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.