മകെൻറ വിവാഹത്തിനൊപ്പം പത്ത് വിവാഹംകൂടി

കുന്നംകുളം: മൂന്നാമത്തെ മകെൻറ വിവാഹത്തിനും കരിക്കാട് കോട്ടോൽ സ്വദേശി മലായ അബൂബക്കർ ഹാജി പതിവ് മുടക്കിയില്ല. ഞായറാഴ്ച നടക്കുന്ന മൂന്നാമത്തെ മകൻ അംജാസിെൻറ വിവാഹത്തോടനുബന്ധിച്ച് കോട്ടോൽ തറവാട് വീട്ടുമുറ്റത്ത് ഉയരുന്ന വിവാഹപ്പന്തലിൽ പത്ത് യുവതി–യുവാക്കളുടെ വിവാഹം നടക്കും. ഓരോ ദമ്പതികൾക്കും പത്ത് പവനും 30,000 രൂപയും സമ്മാനിച്ച് അവരുടെ വിവാഹം നടത്തും. ഇത് മൂന്നാം തവണയാണ് ഈ വീട്ടുമുറ്റത്ത് സമൂഹ വിവാഹപ്പന്തലുയരുന്നത്. മുമ്പ് മറ്റ് രണ്ട് മക്കളുടെയും വിവാഹത്തിന് ഇതേ രീതിയിൽ മംഗല്യ സൗഭാഗ്യം അബൂബക്കർ ഹാജി ഒരുക്കിയിരുന്നു. വിവാഹത്തിലെ ആർഭാടം ഒഴിവാക്കിയാണ് ചെലവ് കണ്ടെത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് യുവതി യുവാക്കളെ തിരഞ്ഞെടുത്തത്. വ്യാഴാഴ്ച വൈകീട്ട് ആറിനാണ് ചടങ്ങ്. 2009 ൽ മൂത്തമകെൻറ വിവാഹത്തിന് പത്ത് പേരുടെ വിവാഹം നടത്തിക്കൊടുത്തു. അന്നും പത്ത് പവനും 30,000 രൂപയുമായി വിവാഹ സമ്മാനം നൽകിയത്. 2013–ൽ രണ്ടാമത്തെ മകെൻറ വിവാഹത്തിന് സമാന രീതിയിൽ പത്ത് യുവതി യുവാക്കൾക്ക് കുടുംബ ജീവിതം നൽകി. നാല് ദശകമായി പ്രവാസിയാണ് ഇദ്ദേഹം. സമ്പാദ്യത്തിെൻറ ഒരു ഭാഗം പാവപ്പെട്ടവർക്ക് നൽകണമെന്ന പിതാവിെൻറ ഉപദേശം അനുസരിക്കുകയാണ് താൻ ചെയ്യുന്നതെന്ന് അബൂബക്കർ ഹാജി പറഞ്ഞു. പൊതുപ്രവർത്തകനും മലയ ജ്വല്ലറി ഉടമയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.