പീഡനം: ഗുരുവായൂർ നഗരസഭ മുൻസെക്രട്ടറി അറസ്​റ്റിൽ

ഗുരുവായൂർ: നഗരസഭ ഓഫിസിൽ സാക്ഷ്യപത്രത്തിനെത്തിയ വിദ്യാർഥിനിയെ ഔദ്യോഗിക വസതിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ ഗുരുവായൂർ നഗരസഭ സെക്രട്ടറിയായിരുന്ന ആലുവ ഏലൂർ ജ്യോതിഷിയിൽ രഘുരാമനെ(39) അറസ്​റ്റ് ചെയ്തു. 2015 മേയ് മാസമാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കഴിഞ്ഞമാസം 28നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ മാസം 23ന് സെക്രട്ടറിയെ കോട്ടയത്തേക്ക് സ്​ഥലം മാറ്റി. എന്നാൽ ഇദ്ദേഹം ചുമതലയേറ്റില്ല. തിങ്കളാഴ്ച തൃശൂർ ശക്തൻ ബസ്​ സ്​റ്റാൻഡ് പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ്​ പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കരിപ്പോട്ടിൽ വിനോദ് 3.9 ലക്ഷം രൂപ തട്ടിയതായി സെക്രട്ടറി കഴിഞ്ഞ മാസം 21ന് ടെമ്പിൾ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇതിെൻറ അടിസ്​ഥാനത്തിൽ വിനോദിനെ അറസ്​റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.