വൃക്കകൾ തകരാറിൽ; യുവാവ് കരുണ തേടുന്നു

ചാലക്കുടി: വൃക്കകൾ തകർന്ന് മാരകമായ രോഗാവസ്​ഥയിലെത്തിയ ഓട്ടോ ഡ്രൈവർ സഹായം തേടുന്നു. ചാലക്കുടി റെയിൽവേ സ്​റ്റേഷന് സമീപം വാടക വീട്ടിൽ താമസിക്കുന്ന കളക്കാട്ടുകാരൻ ബൈജുവാണ്(46) ജീവൻ നിലനിർത്താൻ പാടുപെടുന്നത്. ജീവൻ രക്ഷിക്കാൻ ഉടൻ വൃക്കകൾ മാറ്റിവെക്കണമെന്നാണ് എറണാകുളം ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത്. ചികിത്സാ ചെലവ് താങ്ങാനാകാതെ ഓരോ ദിവസവും തള്ളിനീക്കുകയാണ് കുടുംബം. വീട്ടമ്മയായ ഭാര്യയും വിദ്യാർഥിനിയായ മകളും അടങ്ങുന്ന ബൈജുവിെൻറ കുടുംബം നിത്യവൃത്തിക്കുപോലും വഴിയില്ലാത്ത അവസ്​ഥയിലാണ്. ബൈജുവിെൻറ പ്രയാസങ്ങളറിഞ്ഞ് പ്രദേശവാസികൾ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. ഇന്നസെൻറ് എം.പി, ബി.ഡി. ദേവസി എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ ഉഷ പരമേശ്വരൻ തുടങ്ങിയവർ രക്ഷാധികാരികളായ സഹായസമിതി പ്രവർത്തനം തുടങ്ങി. എസ്​.ബി.ഐ ചാലക്കുടി ടൗൺ ശാഖയിൽ കളക്കാട്ടുകാരൻ ബൈജു സഹായസമിതി എന്ന പേരിൽ അക്കൗണ്ടും തുടങ്ങി. നമ്പർ– 35941169730, ഐ.എഫ്.എസ്​.സി – എസ്​.ബി.ഐ.എൻ 0008602. ഫോൺ: 9495552439.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.