ആത്മഹത്യ ഭീഷണിയുമായി യുവാവ് മരത്തിൽ

ഒരുമനയൂർ: മരത്തിൽ കയറി ആത്മഹത്യ ഭീഷണി ഉയർത്തിയ യുവാവ് ആറുമണിക്കൂർ നാടിനെ മുൾമുനയിൽ നിർത്തി. മരത്തംകോട് സ്വദേശി കണ്ണനാണ് (28) ഒരുമനയൂർ വില്യംസിന് സമീപം പുളിമരത്തിൽ കയറി നാട്ടുകാരെ വിരട്ടിയത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. മാനസികാസ്വാസ്​ഥ്യമുള്ള ആളാണെന്ന് മനസ്സിലായതിനെ തുടർന്ന് വിട്ടയച്ചു. രാവിലെ 10ന് തുടങ്ങിയ നാടകീയ സംഭവങ്ങൾ വൈകീട്ട് നാലോടെയാണ് അവസാനിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തോടെ ഒരുമനയൂർ വില്യംസിന് സമീപം ആശാരിപ്പണി ചെയ്യാനെത്തിയതായിരുന്നു ഇയാൾ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ജോലിക്കിടെ ഇയാൾ മാനസികാസ്വാസ്​ഥ്യം പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനിടെ പെട്ടെന്ന് അടുത്ത പുരയിടത്തിലെ പുളിമരത്തിൽ കയറി. താഴെയിറങ്ങാൻ കൂട്ടാക്കാതായതോടെ നാട്ടുകാർ ചാവക്കാട് പൊലീസിനെയും ഗുരുവായൂർ അഗ്്നിശമന സേനയെയും അറിയിച്ചു.അഗ്നിശമന സേന പറഞ്ഞിട്ടും താഴെയിറങ്ങിയില്ല. ഉദ്യോഗസ്​ഥർ മരത്തിൽ കയറാൻ തുനിഞ്ഞപ്പോൾ കൂടുതൽ ഉയരത്തിലേക്ക് കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഇതിനിടെ ഇയാളുടെ അച്ഛനും മുതുവട്ടൂരിലുള്ള സഹോദരിയും സ്​ഥലത്തെത്തി. അവർ പറഞ്ഞിട്ടും ഇറങ്ങാൻ തയാറായില്ല. അവസാനം താഴെയിറങ്ങിയാൽ കേസുണ്ടാവില്ലെന്നും പൊലീസിൽ എൽപിക്കില്ലെന്നും ബോധ്യപ്പെടുത്തി. തുടർന്ന്് ഇയാൾ താഴെയിറങ്ങാൻ തയാറായി. സംസാരിച്ചുകൊണ്ടിരിക്കെ അഗ്നി ശമന സേനയിലെ ജീവനക്കാരിലൊരാൾ മരത്തിൽ കയറി ഇയാളെ പിടികൂടുകയും ചെയ്തു. ഗുരുവായൂർ അഗ്നിശമനസേനയിലെ ലീഡിങ് ഫയർമാൻ സജീന്ദ്രൻ, ഡിജിൽ, ഫയർമാൻമരായ ഐ.അബ്്്ദുല്ല, പി. സുമേഷ്, വി. സലീം, സ്​്റ്റേഷൻ ഓഫിസർ ആർ.ഐ. പ്രദീപ്കുമാർ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ താഴെയിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.