തൃശൂര്‍: പീച്ചി വനത്തിലെ മരം മുറിച്ചുകടത്തിയതില്‍ പട്ടിക്കാട് റേഞ്ച് ഓഫിസര്‍ക്കും മാന്ദാമംഗലം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കും പങ്കുണ്ടെന്ന് വനംവകുപ്പ് വിജിലന്‍സ്. കൂടാതെ നാല് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ഒത്താശയോ അറിവോ ലക്ഷക്കണക്കിന് രൂപയുടെ മരം കടത്തിനുണ്ടെന്നും കണ്ടത്തെിയിട്ടുണ്ട്. മുറിച്ചു കടത്തിയ മരങ്ങള്‍ വിജിലന്‍സ് കണ്ടെടുത്തു. പീച്ചി വനത്തിലെ വ്യാപക മരം മുറി സംബന്ധിച്ച് ആഗസ്റ്റ് 25ന് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി കെ. രാജു ഡി.എഫ്.ഒയോട് അടിയന്തര റിപ്പോര്‍ട്ട് തേടി. സെപ്റ്റംബര്‍ 20ന് ഡി.എഫ്.ഒ ജോര്‍ജ് പി. മാത്തച്ചന്‍െറയും ഫ്ളയിങ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ചര്‍ എം.പി. സുര്‍ജിത്തിന്‍െറയും നേതൃത്വത്തില്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധന മേഖലയിലെ ആദിവാസികള്‍ തടഞ്ഞിരുന്നു. മരം കടത്തുന്നത് ആദിവാസികളാണെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിലെ പ്രതിഷേധവും പരിശോധനയുടെ പേരില്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയുമാണ് തടയാന്‍ ഇടയാക്കിയത്. പട്ടിക്കാട് റേഞ്ചിലെ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ താമരവെള്ളച്ചാല്‍, പാലക്കുന്ന് പ്രദേശങ്ങളിലാണ് മരംകടത്ത് കണ്ടത്തെിയത്. നിരവധി കുറ്റികള്‍ കാണാമെങ്കിലും 12 മരങ്ങള്‍ മുറിച്ചുകടത്തിയതായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനമേഖലയിലെ കൃഷി ആവശ്യത്തിന് മാത്രം വിനിയോഗിക്കാവുന്ന എന്‍.ആര്‍.എഫ് ലാന്‍ഡിന്‍െറ പരിധിയിലുള്ള സ്ഥലങ്ങളില്‍ നിന്നാണ് വന്‍മരങ്ങള്‍ മുറിച്ചത്. മരംമുറി പുറത്തുവന്നതോടെ, ആറുപേര്‍ തങ്ങളാണ് മുറിച്ചതെന്ന് അവകാശപ്പെട്ട് കീഴടങ്ങിയത് വിവാദമായിരുന്നു. കീഴടങ്ങിയവര്‍ റിമാന്‍ഡിലാണ്. തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതില്‍ വിയോജിച്ച അന്വേഷണ ഉദ്യോഗസ്ഥനെ ഡി.എഫ്.ഒ അറിയാതെ പട്ടിക്കാട് റേഞ്ച് ഓഫിസര്‍ ഇടപെട്ട് അന്വേഷണ ചുമതലയില്‍നിന്ന് മാറ്റിയിരുന്നു. 98 തേക്ക്, 13 ഈട്ടി, നാല് ഇരുള്‍ എന്നിവ നഷ്ടപ്പെട്ടതായാണ് വനംവകുപ്പ് കണക്ക്. താമരവെള്ളച്ചാല്‍ മേഖലയില്‍നിന്ന് മാത്രം നൂറിലധികം മരങ്ങള്‍ മുറിച്ച നിലയിലാണ്. ഇവിടെ പാവല്‍ കൃഷിയുമുണ്ട്. ഇതിന്‍െറ മറവിലാണ് നിക്ഷിപ്ത വനഭൂമിയോട് ചേര്‍ന്ന സ്ഥലത്തുനിന്ന് വന്‍ മരങ്ങള്‍ മുറിച്ചത്. ഈ മേഖലയില്‍ മരം മുറിക്കാനോ, മറ്റെന്തെങ്കിലും പ്രവൃത്തികള്‍ക്കോ അനുമതി വേണമെന്നിരിക്കെ, വകുപ്പ് മേധാവികളറിയാതെ മരം മുറി നടക്കില്ളെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. തൊണ്ടി പരിശോധിച്ചതിലും മരങ്ങളുടെ അളവുകളിലും അവ്യക്തതയുണ്ട്. പട്ടിക്കാട് റേഞ്ച് ഓഫിസര്‍, മാന്ദാമംഗലം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എന്നിവരുടെ അറിവോടെ നടന്ന കൊള്ള ആദിവാസി -ദലിത് വിഭാഗങ്ങള്‍ കൈവശം വെച്ച ഭൂമിയിലാണെന്നതിനാല്‍, ഇവരുടെ മേല്‍ ചുമത്തുകയായിരുന്നു. വകുപ്പ് തല നടപടിയും സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ കുറ്റത്തിനുള്ള നടപടിയും ശിപാര്‍ശ ചെയ്താണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.