ഗുരുവായൂര്‍: മേല്‍പാലം വരുന്നതോടെ ഗുരുവായൂരുമായി ബന്ധപ്പെടുന്നതിനുള്ള റോഡ് മാര്‍ഗം അടയുന്ന തിരുവെങ്കിടം നിവാസികള്‍ അടിപ്പാതക്കായി സമരത്തിന്. ഗുരുവായൂരും തിരുവെങ്കിടവുമായുള്ള റോഡ് മാര്‍ഗം അടച്ചാണ് 20 വര്‍ഷം മുമ്പ് റെയില്‍വേ സ്റ്റേഷന്‍ വന്നത്. എന്നാല്‍ പ്ളാറ്റ്ഫോമിന്‍െറ വടക്കു ഭാഗത്തുള്ള ഗേറ്റിലൂടെ തിരുവെങ്കിടത്തെ ഗുരുവായൂരുമായി ബന്ധിപ്പിക്കുന്ന റോഡ് നിലനിര്‍ത്തിയിരുന്നു. നാലുവര്‍ഷം മുമ്പ് പ്ളാറ്റ്ഫോം നീളം കൂട്ടിയതോടെ ആ വഴിയും അടഞ്ഞു. ഇതിന് ബദലായി നിര്‍മിച്ച ഫുട് ഓവര്‍ ബ്രിഡ്ജ് പ്രായമുള്ളവര്‍ക്ക് ഉപയോഗിക്കാനാവുന്നില്ല. അടഞ്ഞുപോയ റോഡിന് ബദലായി കിഴക്കെനടയിലെ ഗേറ്റിന് സമീപത്തേക്കത്തെുന്ന വിധത്തില്‍ റോഡ് നിര്‍മിച്ചെങ്കിലും മേല്‍പാലം വന്നാല്‍ ഈ റോഡ് ഉപയോഗശൂന്യമാകും. തിരുവെങ്കിടത്തുകാര്‍ക്ക് വളഞ്ഞ് മാവിന്‍ചുവട് വഴി മാത്രമേ ഗുരുവായൂരിലത്തൊനാവൂ എന്ന സ്ഥിതിയാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെ പ്ളാറ്റ്ഫോമില്‍ ഗേറ്റുണ്ടായിരുന്ന ഭാഗത്ത് അടിപ്പാതക്കായി പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുന്നത്. അടിപ്പാതയെന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭം ആരംഭിക്കുന്നതിന്‍െറ ഭാഗമായി പ്രദേശത്തെ സജീവ സംഘടനയായ ബ്രദേഴ്സ് ക്ളബിന്‍െറ നേതൃത്വത്തില്‍ നാട്ടുകാരുടെ യോഗം ചേര്‍ന്നു. കൗണ്‍സിലര്‍ പ്രസാദ് പൊന്നാരാശേരി അധ്യക്ഷത വഹിച്ചു. ഫാ. ജോസ് പുലിക്കോട്ടില്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഷൈലജ ദേവന്‍, മുരളീധരന്‍ കൈമള്‍, കെ.ടി. സഹദേവന്‍, കൗണ്‍സിലര്‍ ശ്രീദേവി ബാലന്‍, പി.ഐ. ആന്‍േറാ, സേതു തിരുവെങ്കിടം, പി.ഐ. സൈമണ്‍, വേണുഗോപാല്‍ പാഴൂര്‍, ശശി വാറണാട്ട്, പി.ഐ. ലാസര്‍, ബാലന്‍ വാറണാട്ട്, രവികുമാര്‍ കാഞ്ഞുള്ളി, വി. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സിലും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.