കുന്നംകുളം: ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ രണ്ട് ദശകമായി പ്രവര്‍ത്തിച്ച 102ാം നമ്പര്‍ ആതിര അങ്കണവാടി കെട്ടിടം പൊളിച്ചതോടെ വിദ്യാര്‍ഥികള്‍ ദുരിതത്തിലായി. സ്കൂളിലെ പഴയ ക്ളാസ് മുറിയിലാണ് ഇപ്പോള്‍ അങ്കണവാടി. പ്ളസ് ടുവിന് പുതിയ കെട്ടിടം നിര്‍മിക്കാനാണ് കെട്ടിടം പൊളിച്ചു നീക്കിയത്. കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ടോയ്ലറ്റിന്‍െറ സഹായം തേടണമെന്നതാണ് ഇപ്പോഴത്തെ അങ്കണവാടിയുടെ അവസ്ഥ. വൈദ്യുതി ബന്ധം പോലുമില്ലാത്ത ഓടിട്ട മുറി. അങ്കണവാടിക്ക് പ്രത്യേക അടുക്കള വേണമെങ്കിലും ഈ സൗകര്യം ഇവിടില്ല. കുട്ടികള്‍ ഇരിക്കുന്ന അതേമുറിയില്‍ തന്നെയാണ് പാചകവാതകസിലിണ്ടര്‍ സ്ഥാപിച്ച് ഭക്ഷണം പാകം ചെയ്യുന്നത്. ഒരുഭാഗത്ത് പൊടിപിടിച്ച പഴയ മരക്കഷണങ്ങളും കൂമ്പാരവുമുണ്ട്. അങ്കണവാടിയില്‍ നിന്ന് 150 മീറ്റര്‍ ദൂരത്തില്‍ പുതിയ കെട്ടിടം അങ്കണവാടിക്ക് വേണ്ടി പണിതിട്ട് വര്‍ഷം പിന്നിട്ടു. അതിലേക്കുള്ള മാറ്റം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. രാഷ്ട്രീയ നേതാക്കള്‍ പോലും തിരിഞ്ഞുനോക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.