ചാലക്കുടിയിലെ റേഷന്‍ വിതരണ ഗോഡൗണ്‍ പ്രതിസന്ധിയിലേക്ക്

ചാലക്കുടി: രണ്ട് താലൂക്കുകളിലേക്ക് റേഷന്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്ന പടിഞ്ഞാറേ ചാലക്കുടിയിലെ സിവില്‍ സപൈ്ളസ് ഗോഡൗണിന്‍െറയും ഓഫിസിന്‍െറയും പ്രവര്‍ത്തനം അനിശ്ചിതാവസ്ഥയിലേക്ക്. വാടക കൂട്ടിയില്ളെങ്കില്‍ സ്ഥലം ഒഴിയണമെന്ന് കെട്ടിടം ഉടമ ആവശ്യപ്പെട്ടു. 35 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്ഥലമൊഴിഞ്ഞു കൊടുക്കാന്‍ കെട്ടിടം ഉടമ ഇരിങ്ങാലക്കുട കോടതിയില്‍നിന്ന് ഉത്തരവ് നേടിയിരുന്നു. എന്നാല്‍ പെട്ടെന്ന് ഒഴിയാനാകില്ളെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വാടകയുടെ പകുതിപോലും കാലങ്ങളായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഉടമ കോടതിയെ സമീപിച്ചത്. ഇതിനിടെ, ജനപ്രതിനിധികള്‍ ഇടപെട്ട് വാടക ചെറുതായി ഉയര്‍ത്തി ഒത്തുതീര്‍പ്പാക്കിയെങ്കിലും സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികളെടുക്കാന്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം. മറ്റ് സിവില്‍ സപൈ്ളസ്് ഗോഡൗണുകളിലെ അതേ വാടക മാത്രമേ ഇതിന് നല്‍കാന്‍ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗോഡൗണ്‍ അടക്കാന്‍ ഉടമക്ക് കഴിയും. മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലെ 360ല്‍പരം റേഷന്‍കടകളിലേക്കുള്ള, അരിയൊഴിച്ചുള്ള റേഷന്‍ സാധനങ്ങളും 300ഓളം മാവേലി സ്റ്റോറുകളിലെ എല്ലാ ഭക്ഷ്യവസ്തുക്കളും സ്റ്റോക്ക് ചെയ്യുന്നത് ഇവിടെ യാണ്. ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപമുള്ള പഴയ ആനമല ടിംബറിന്‍െറ കെട്ടിടത്തിലാണ് 35 വര്‍ഷമായി ഇത് പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ വാടകക്ക് കെട്ടിടം നല്‍കുന്നത് നഷ്ടമാണെന്നാണ് കെട്ടിടം ഉടമ പറയുന്നത്. ആവശ്യത്തോട് അധികൃതര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എട്ടുമാസം മുമ്പ് കോടതിയില്‍നിന്ന് കെട്ടിടം ഒഴിപ്പിക്കാനുള്ള വിധി ലഭിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനും എഫ്.സി.ഐ ഗോഡൗണിനും സമീപത്ത് ഇതുപോലെ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ പറ്റിയ സ്ഥലം കിട്ടാനില്ലാത്തത് പ്രശ്നമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.