തൃശൂര്‍: അഴിമതി വെച്ചുപൊറുപ്പിക്കാത്ത സമഗ്ര വികസനമാണ് ഇടത് നയമെന്ന് ഡെപ്യൂട്ടി മേയര്‍. ഉള്‍ക്കാഴ്ചയില്ലാത്ത അവതരണമെന്ന് പ്രതിപക്ഷം. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം വേണമെന്ന് ബി.ജെ.പി. ചൂടേറിയ ചര്‍ച്ചക്കൊടുവില്‍ ഇടത് ഭരണസമിതിയുടെ പ്രഥമ പൊതു, ജനറല്‍ ബജറ്റുകള്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു. സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയ ബജറ്റ് എന്നായിരുന്നു ഭരണപക്ഷത്തിന്‍െറ അവകാശവാദം. എന്നാല്‍, സ്വന്തമായി പദ്ധതികളൊന്നുമില്ലാതെ ആവര്‍ത്തനം മാത്രമാണെന്ന് ബജറ്റിലെന്ന് പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയല്‍ വിമര്‍ശിച്ചു. ലാലൂരിലെ പച്ചക്കറി കൃഷി പ്രഖ്യാപനം തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. മാലിന്യസംസ്കരണത്തിന് 45 കോടിയുണ്ടെന്ന് പറയുമ്പോഴും എങ്ങനെ സംസ്കരിക്കുമെന്ന് വ്യക്തതയില്ളെന്ന് എ. പ്രസാദ് കുറ്റപ്പെടുത്തി. അപ്രായോഗികമായ പദ്ധതികളാണ് ബജറ്റില്‍ ഏറെയുമെന്ന് എം.എസ്. സമ്പൂര്‍ണ വിമര്‍ശിച്ചു. പല ഡിവിഷനുകളിലും പാമ്പ്, പട്ടി ശല്യം രൂക്ഷമായിട്ടും തടയാന്‍ നടപടിയില്ളെന്ന് സ്ഥിരം സമിതി അധ്യക്ഷന്‍ ജേക്കബ് പുലിക്കോട്ടില്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷ വെറുതെയായെന്ന് സുബി ബാബു പറഞ്ഞു. ചെറിയ പദ്ധതികളാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വപ്നലോകത്തെ ബാലഭാസ്കറിനെ അനുസ്മരിപ്പിക്കുന്നതാണ് ബജറ്റിലെ പരാമര്‍ശങ്ങളെന്നായിരുന്നു ലാലി ജയിംസിന്‍െറ അഭിപ്രായം. എല്‍.കെ.ജി കുട്ടികള്‍ ഇതിലും നന്നായി പദ്ധതികളുണ്ടാക്കുമെന്നും ലാലി പരിഹസിച്ചു. ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ അവസരം വിപുലീകരിക്കണമെന്നായിരുന്നു ഗ്രീഷ്മ അജയഘോഷിന്‍െറ വാദം. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെ. മഹേഷ് ആവശ്യപ്പെട്ടു. പദ്ധതികളുടെ കാലതാമസത്തിന് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കേണ്ടിവരും. റിലയന്‍സ് തൂണുകള്‍ സ്ഥാപിച്ചത് ഏകപക്ഷീയമായാണെന്നും അദ്ദേഹം പറഞ്ഞു. റിലയന്‍സിന് തൂണുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത് ഒരുവര്‍ഷത്തേക്കാണെന്ന് മുന്‍മേയര്‍ രാജന്‍ പല്ലന്‍ ചൂണ്ടിക്കാട്ടി. റിലയന്‍സ് നിയമം ലംഘിച്ചിട്ടും ഒന്നും ചെയ്യാനായില്ല. ദിവാന്‍ജിമൂല മേല്‍പാലം നിര്‍മാണത്തിന് വൈദ്യുതിവിഭാഗത്തില്‍നിന്ന് താന്‍ മേയറായിരിക്കേ പണമെടുത്തപ്പോള്‍ വിമര്‍ശിച്ച സി.പി.എം ഒരുപ്രശ്നവുമില്ലാതെ അതിന്‍െറ നിര്‍മാണം ആഘോഷമാക്കുകയാണ്. ജങ്ഷന്‍ വികസനത്തില്‍ അഴിമതിയെന്ന് ആരോപിച്ച് ഭൂമി ഏറ്റെടുക്കലിന് പണം തടഞ്ഞുവെച്ചു. ഇതോടെ വിശ്വാസ്യത തകര്‍ന്നു. ഇനി ഭൂമി ഏറ്റെടുക്കാന്‍ പോയാല്‍ വിവരമറിയുമെന്നും പല്ലന്‍ മുന്നറിയിപ്പുനല്‍കി. ആകാശപാത പുഴക്കല്‍ മുതല്‍ അടാട്ട് വരെയാക്കാവുന്നതാണെന്ന് ഫ്രാന്‍സിസ് ചാലിശ്ശേരി പറഞ്ഞു. വരുമാന വര്‍ധനക്ക് ബജറ്റില്‍ നടപടി സ്വീകരിച്ചില്ളെന്ന് ആരോപിച്ചു. നായശല്യം രൂക്ഷമായിട്ടും തിരിഞ്ഞുനോക്കാന്‍ ഒരു പദ്ധതിയുമില്ല. പൂങ്കുന്നം സെന്‍ററിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ വേണമെന്ന് വി. രാവുണ്ണി ആവശ്യപ്പെട്ടു. വികസനത്തെ പ്രഹസനമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമഗ്രവികസനം എന്നതാണ് നയമെന്നും അതിലൂന്നിയാണ് മുന്നോട്ടുപോകുന്നതെന്നും മറുപടിയായി ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല. പദ്ധതികളുമായി ബന്ധപ്പെട്ട് എന്ത് ആക്ഷേപമുണ്ടായാലും പരിശോധിച്ച് തിരുത്തും. കൗണ്‍സിലര്‍മാര്‍ പറഞ്ഞ ആക്ഷേപങ്ങള്‍ ഉദ്യോഗസ്ഥര്‍ കേട്ടുകാണുമെന്നും അവരുടെ നിലപാടില്‍ വ്യത്യാസമുണ്ടാകുമെന്നും കരുതുന്നു. ഇല്ളെങ്കില്‍ അത്തരക്കാര്‍ കസേര കാണില്ളെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.