മാള: തെരുവ് നായകളുടെ ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. പൊയ്യ പഞ്ചായത്തിലെ കഴിഞ്ചിത്തറയിലുള്ള നാലുപേര്‍ക്കും കൃഷ്ണന്‍കോട്ടയിലുള്ള രണ്ടുപേര്‍ക്കുമാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. ചേരമാന്‍തുരുത്തി പി.സി. തോമസിന് (57) മാരകമായി പരിക്കേറ്റു. ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികളായ കഴിഞ്ചിത്തറ കുര്യാപ്പിള്ളി ബിജുവിന്‍െറ മകന്‍ ജെഫിന്‍ (ആറ്), അറക്കപ്പറമ്പില്‍ സജിമോന്‍െറ മകന്‍ ആയുസ് (അഞ്ച്), ചാക്കത്തറ ഗോപിയുടെ മകന്‍ അതുല്‍ (12), ചെന്തുരുത്തി ചിങ്ങാട്ടുപുറം ഗൗരി (53), ചേരമാന്‍തുരുത്തി ജോണിന്‍െറ മകള്‍ അന്ന (10) എന്നിവര്‍ക്കാണ് നായയുടെ ആക്രമണമേറ്റവര്‍. ജെഫിനും ആയുസും അതുലും സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയാണ് കൂട്ടമായത്തെിയ നായ്ക്കളുടെ ആക്രമണമുണ്ടായത്. ഇവരുടെ മുഖത്തും കൈക്കുമാണ് കടിയേറ്റത്. ഗൗരിയുടെയും അന്നയുടേയും തുടയിലാണ് കടിയേറ്റത്. ആക്രമണകാരികളായ തെരുവ് നായ്ക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.