മൃതദേഹാവശിഷ്ടം ഡി.എന്‍.എ പരിശോധന നടത്തും

കൊടുങ്ങല്ലൂര്‍: എസ്.എന്‍ പുരം പി. വെമ്പല്ലൂര്‍ കുട്ടിലങ്ങന്‍ ബസാറില്‍ തലയോട്ടിയും അസ്ഥിയുമായി കണ്ടത്തെിയ മൃതദേഹം പൊലീസ് വിഗദ്ധ പരിശോധനക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇത് കാണാതായ എടവിലങ്ങ് കാര കാതിയാളം കറപ്പംവീട്ടില്‍ സെയ്തുവിന്‍േറതാണെന്ന് ഉറപ്പുവരുത്താന്‍ ഡി.എന്‍.എ പരിശോധന നടത്തും. മൃതദേഹം കണ്ടത്തെിയ സ്ഥലത്തുണ്ടായിരുന്ന വസ്ത്രങ്ങളും കണ്ണടയും മറ്റും സെയ്തുവിന്‍േറതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ മാസം 31നാണ് സെയ്തുവിനെ കാണാതായത്. മൃതദേഹം കണ്ടത്തെിയ പറമ്പില്‍ ബുധനാഴ്ച ഫോറന്‍സിക്- വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. തൃശൂരില്‍നിന്ന് പൊലീസ് നായയും പരിശോധനക്കത്തെി. തലയോട്ടിയും മറ്റും കണ്ടത്തെിയ സ്ഥലത്ത് ചുറ്റിനടന്ന നായ പിന്നീട് റോഡുവരെ പോയിനിന്നു. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സെയ്തുവിന്‍െറ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് ആദ്യം സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ച് ഖബറടക്കത്തിനുള്ള നീക്കങ്ങളും ബന്ധുക്കള്‍ നടത്തി. എന്നാല്‍, പരിശോധന മുന്നോട്ടുപോകുന്നതിനിടെ ഉച്ചയോടെ പൊലീസ് മൃതദേഹം വിദഗ്ധ പരിശോധനക്കായി കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. പരിശോധന ദിവസങ്ങള്‍ പിടിക്കുമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടത്തെിയ സ്ഥലത്ത് കാണാതായ ദിവസം സെയ്തുവിനെ കണ്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. പലചരക്ക് കച്ചവടം നടത്തുന്ന സെയ്തു കുട്ടിലങ്ങന്‍ ബസാറിലെ ഒരു വീട്ടില്‍ പണം കൊടുത്ത് തിരികെപോന്നതായിരുന്നു. ഇദ്ദേഹം മാനസികാസ്വാസ്ഥ്യങ്ങളോടൊപ്പം ഓര്‍മക്കുറവും അനുഭവിച്ചിരുന്നു. റോഡില്‍നിന്ന് ഉള്ളിലേക്ക് മാറി കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന കരനെല്‍കൃഷിക്കുള്ളില്‍ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് തലയോട്ടി കണ്ടത്തെിയത്. കരനെല്‍കൃഷി നനക്കാന്‍ എത്തിയ സ്ത്രീകള്‍ സംശയം തോന്നി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത് കുറ്റിക്കാടായി കിടക്കുന്ന പറമ്പില്‍ രാത്രിയോടെ ഉടല്‍ കണ്ടത്തെിയത്. ഉടലില്‍നിന്ന് മാംസം അഴുകി വേര്‍പെട്ട നിലയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.