കൊടകര: മലയോരത്ത് വിളയുന്ന മത്തനും കുമ്പളവും വാങ്ങാനാളില്ലാതായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കോടാലിയിലെ സ്വാശ്രയ കര്‍ഷക ചന്തയിലും കൃഷിതോട്ടങ്ങളിലുമായി ടണ്‍ കണക്കിന് കാര്‍ഷികോല്‍പന്നങ്ങളാണ് കെട്ടിക്കിടന്ന് നശിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടാണ് മലയോരത്തെ കര്‍ഷകര്‍ മത്തന്‍, കുമ്പളം, വെള്ളരി അടക്കമുള്ള കാര്‍ഷിക വിളകള്‍ കൃഷിചെയ്തത്. ഏക്കര്‍ കണക്കിന് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. പൂവന്‍വാഴ കൃഷിചെയ്യുന്ന സ്ഥലത്ത് ഇടവിളയായാണ് മത്തന്‍, കുമ്പളം, വെള്ളരി, പച്ചമുളക് മുതലായവ നട്ടത്. ജൂലൈ അവസാനത്തോടെ വിളവെടുപ്പ് തുടങ്ങി. തുടക്കത്തില്‍ നല്ലവില കിട്ടിയത് കര്‍ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തി. കുമ്പളങ്ങയും മത്തങ്ങയും കിലോക്ക് 20 രൂപ നിരക്കില്‍ രണ്ടാഴ്ച മുമ്പുവരെ വിറ്റുപോയിരുന്നെങ്കിലും പൊടുന്നനെ വിലകുറഞ്ഞു. രണ്ടുകിലോ താഴെയുള്ള കുമ്പളങ്ങക്ക് മാത്രമെ ഇപ്പോള്‍ വിപണിയില്‍ ഡിമാന്‍റുള്ളു. കിലോക്ക് പത്തുരൂപയാണ് വില കിട്ടുന്നത്. മത്തങ്ങക്കും വില പകുതിയായി താഴ്ന്നു. വെള്ളരിക്കയുടെ വിലയും നാല് രൂപയായി കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇനിയും വില കുറയുമെന്ന് സൂചനയാണ് വിപണി നല്‍കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പച്ചക്കറി കൃഷി വ്യാപകമായുള്ള മലയോരമേഖലയില്‍ ഇവ പ്രധാനമായും വിറ്റഴിക്കുന്നത് കോടാലിയിലെ സ്വാശ്രയ കര്‍ഷകചന്ത വഴിയാണ്. കേരള പഴം പച്ചക്കറി പ്രമോഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക ചന്തയില്‍ പത്തു ടണ്ണിലേറെ മത്തങ്ങയും കുമ്പളങ്ങയും വിറ്റുപോകാതെ കെട്ടിക്കിടക്കുകയാണ്. ഇതിന്‍െറ നാലിരട്ടിയോളം കൃഷിത്തോട്ടങ്ങളില്‍ പറിച്ചെടുക്കാതെ കിടക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. ദിവസക്കൂലിക്ക് തൊഴിലാളികളെ നിയമിച്ച് മത്തങ്ങയും കുമ്പളങ്ങയും പറിച്ചെടുത്താല്‍ ഇതു വിറ്റുകിട്ടുന്ന തുക കൂലികൊടുക്കാന്‍ പോലും തികയില്ളെന്നാണ് കര്‍ഷകര്‍ സങ്കടപ്പെടുന്നത്. വിളഞ്ഞുപാകമായിട്ടും വിളവെടുക്കാതെ കൃഷിത്തോട്ടത്തില്‍ തന്നെ ഇവ ഉപേക്ഷിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്ന സാഹചര്യമാണ്. വിലയില്ലാതായതോടെ പല കര്‍ഷകരും മത്തന്‍, കുമ്പളം വള്ളികള്‍ തോട്ടത്തില്‍ നിന്ന ് വെട്ടിക്കളയുകയാണ്. തമിഴ്നാട്ടില്‍ നിന്ന് വന്‍തോതില്‍ കേരളത്തിലേക്കത്തെുന്ന പച്ചക്കറിയാണ് തദ്ദേശീയമായി ഉല്‍പാദിപ്പിക്കപ്പെടുന്ന പച്ചക്കറിയുടെ വിലയിടിക്കുന്നത്. ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവിലയും വിള ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.