തൃശൂര്‍: കോര്‍പറേഷന്‍ പരിധിയിലെ മാലിന്യ സംസ്കരണത്തിന് വഴി തേടി മേയറും സംഘവും മൈസൂരിലേക്ക്. മേയര്‍ അജിതാ ജയരാജന്‍െറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരുമടങ്ങുന്ന 17 അംഗ സംഘമാണ് മൈസൂര്‍ കോര്‍പറേഷന്‍െറ മാലിന്യ സംസ്കരണ പ്ളാന്‍റ് കാണാന്‍ പോകുന്നത്. പ്രതിപക്ഷത്തെ യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ യാത്രക്കില്ല. ഇക്കാര്യം അറിയിച്ചിട്ടില്ളെന്ന് ഇരുപക്ഷത്തെയും നേതാക്കള്‍ പ്രതികരിച്ചു. മുമ്പ് ഇടതു മുന്നണി കോര്‍പറേഷന്‍ ഭരിച്ച കാലത്ത് മൈസൂര്‍ പഠനയാത്ര പോകാന്‍ ഒരുങ്ങിയിരുന്നെങ്കിലും നടന്നില്ല. രാജന്‍ ജെ. പല്ലന്‍ മേയറായിരുന്ന കാലത്ത് ബംഗളൂരുവിലും മൈസൂരിലും മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ സന്ദര്‍ശിച്ചെങ്കിലും പദ്ധതികള്‍ ഉണ്ടായില്ല. പിന്നീട് കേരള കാര്‍ഷിക സര്‍വകലാശാല പ്രഫ. പത്തിയൂര്‍ ഗോപിനാഥിന്‍െറ നേതൃത്വത്തില്‍ ‘ലാംപ്സ്’ (ലാലൂര്‍ മാതൃക ഖരമാലിന്യ സംസ്കരണ പദ്ധതി) തയാറാക്കി. ഇതിന് സര്‍ക്കാര്‍ ഒരു കോടി അനുവദിക്കുകയും പദ്ധതി തുടങ്ങുകയും ചെയ്തെങ്കിലും സി.പി.എമ്മിലെ ഗ്രൂപ്പുതര്‍ക്കം പദ്ധതി വൈകിപ്പിച്ചു. യു.ഡി.എഫ് ഭരണസമിതി ‘ലാംപ്സ്’ അട്ടിമറിച്ചു. ഉറവിട മാലിന്യ സംസ്കരണം, പൈപ്പ് കമ്പോസ്റ്റ്, ശക്തന്‍ നഗറിലെ ജൈവ മാലിന്യ സംസ്കരണ പ്ളാന്‍റ് തുടങ്ങി പലതും നടപ്പാക്കിയെങ്കിലും മാലിന്യ സംസ്കരണം വെല്ലുവിളിയായി തുടരുകയാണ്. വീണ്ടുമൊരു മൈസൂര്‍ യാത്രക്ക് ഇടത് ഭരണസമിതി ഒരുങ്ങുമ്പോള്‍ ഘടകകക്ഷി അംഗങ്ങള്‍ക്കുതന്നെ എതിര്‍പ്പുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.