പുകവലിയാരോപിച്ച് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചു; 1.9 ലക്ഷവും പലിശയും ചെലവും നല്‍കാന്‍ വിധി

തൃശൂര്‍: പുകവലിക്കാരനെന്നാരോപിച്ച് ഹൃദയശസ്ത്രക്രിയക്കുള്ള ക്ളെയിം നിഷേധിച്ചതിനെതിരെ ഫയല്‍ ചെയ്ത ഹരജിയില്‍ പരാതിക്കാരന് അനുകൂല വിധി. കരുവന്നൂര്‍ പൊന്നംപുറത്ത് വീട്ടില്‍ മുഹമ്മദ് അലി ഫയല്‍ ചെയ്ത ഹരജിയിലാണ് തൃശൂരിലെ ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ (മലയാളി) പ്രൈവറ്റ് ലിമിറ്റഡിന്‍െറ മാനേജര്‍ക്കെതിരെ ഉത്തരവ്. ഫിനോമിനല്‍ ഹെല്‍ത്ത് കെയറിന്‍െറ ഹാര്‍ട്ട് ഷീല്‍ഡ് പദ്ധതിയില്‍ മുഹമ്മദ് അലി ചേര്‍ന്നിരുന്നു. മദ്രാസിലെ മിയോട്ട് ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനായശേഷം അലി ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് ക്ളെയിം സമര്‍പ്പിച്ചു. എന്നാല്‍, മുമ്പ് പുകവലിക്കാരനായിരുന്നെന്ന് പറഞ്ഞ് കമ്പനി ക്ളെയിം നിഷേധിച്ചു. ഇതിനെതിരെ അലി തൃശൂര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചു. ഹരജിക്കാരന് ക്ളെയിം തുക 1,91,759 രൂപയും അതിന് ഒമ്പത് ശതമാനം പലിശയും ചെലവിലേക്ക് 2,500 രൂപയും നല്‍കാന്‍ കോടതി ഉത്തരവിട്ടു. നടപടി സേവനത്തിലെ വീഴ്ചയാണെന്ന് ഹരജി പരിഗണിച്ച പ്രസിഡന്‍റ് പി.കെ. ശശി, വി.വി. ഷീന, എം.പി. ചന്ദ്രകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ കോടതി വിലയിരുത്തി. ഹരജിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.