വൃക്ഷത്തൈകള്‍ സ്വന്തമാക്കാം, ജനകീയ നഴ്സറി ഒരുങ്ങുന്നു

ആമ്പല്ലൂര്‍: മാവ്, പ്ളാവ്, ഞാവല്‍, ആത്ത, റംബൂട്ടാന്‍ എന്നീ ഫലവൃക്ഷങ്ങളുടെ തൈകള്‍ ഇനി ഏതുസമയത്തും ആവശ്യക്കാര്‍ക്ക് ലഭ്യമാകും. ഇതിന്്ഫലവൃക്ഷങ്ങളുടെ ജനകീയ നഴ്സറി ഒരുങ്ങുകയാണ് കൊടകര ബ്ളോക് പഞ്ചായത്ത് വളപ്പില്‍. വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച തൈകള്‍ പരിപാലിക്കുകയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സ്നേഹികള്‍. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. അംബിക സഹദേവന്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. സത്യന്‍, കെ.കെ. അനീഷ്കുമാര്‍, ലക്ഷ്മി രംഗീല, അധ്യാപകരായ ജൂലി ചെറിയാന്‍, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്, കെ.വി. വേലായുധന്‍ സ്മാരക വായനശാല, പുതുക്കാട് പ്രോഗ്രസീവ് ക്ളബ്, പുതുക്കാട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് എന്നിവരാണ് ജനകീയ നഴ്സറിയുടെ സംഘാടകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.