ചാവക്കാട്: ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച ബ്ളാങ്ങാട് ബീച്ചിലെ പൊക്കവിളക്ക് കണ്ണടച്ചിട്ട് രണ്ടാഴ്ച്ചയിലേറെ. ഇതോടെ ബീച്ചിലത്തെുന്ന സഞ്ചാരികളും മത്സ്യത്തൊഴിലാളികളും ദുരിതത്തിലായി. തീരദേശ വികസന കോര്‍പറേഷന്‍ മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യവികസന പദ്ധതികളിലുള്‍പ്പെടുത്തി ബ്ളാങ്ങാട് ബീച്ചിലെ ഫിഷ്ലാന്‍ഡിങ് സെന്‍റിനു സമീപത്ത് സ്ഥാപിച്ച സോളാര്‍ പൊക്കവിളക്കാണ് കഴിഞ്ഞ മാസം 22 മുതല്‍ കണ്ണടച്ചത്. സോളാര്‍ പാനല്‍ കാറ്റില്‍ ഇളകി തെറിച്ചാണ് പ്രവര്‍ത്തനം തകരാറിലാക്കിയത്. സമീപത്തെ ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ കെട്ടിടത്തിന്‍െറ മുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ആറ് പാനലുകളില്‍ രണ്ടെണ്ണമാണ് കാറ്റിലിളകി വീണത്. പാനലുകളുമായി ബന്ധിപ്പിച്ച ബാറ്ററി താഴെ കെട്ടിടത്തിനു പിറകിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഒരു ജീവനക്കാരന്‍ താഴെ വീണുകിടന്ന പാനലുകള്‍ എടുത്ത് ഫിഷ് ലാന്‍ഡിങ് കെട്ടിടത്തിനു പിറകിലെ മുറിയിലെടുത്ത് വെച്ചു പൂട്ടി പോയതാണ്. പിന്നെ തിരിഞ്ഞ് നോക്കിയിട്ടല്ളെന്നാണ് ആക്ഷേപം. ഇയാള്‍ സോളാര്‍ പാനലുകളില്‍ നിന്ന് ഹൈ മാസ്റ്റിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. കൂട്ടത്തില്‍ സമീപത്തെ നഗരസഭയുടെ ശുചീരണമുറികളില്‍ മൂന്നെണ്ണത്തിലേക്കുള്ള വൈദ്യുതി ബന്ധവും ഇല്ലാതായെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന കാലത്താണ് ബീച്ചില്‍ പൊക്കവിളക്ക് സ്ഥാപിച്ചത്. ബ്ളാങ്ങാട് ബീച്ചില്‍ രാത്രി വൈകിയാല്‍ കടപ്പുറത്തത്തെുന്ന സഞ്ചാരികള്‍ക്കു പുറമെ ഇതരസംസ്ഥാനത്തുള്ളവരുള്‍പ്പെടെ നിരവധി മത്സ്യത്തൊഴിലാളികളും ജോലിയുമായി ബന്ധപ്പെട്ട് കഴിയുന്നുണ്ട്. നേരത്തെ ബ്ളാങ്ങാട് ബീച്ചില്‍ മറ്റൊരു പൊക്കവിളക്ക് പ്രവര്‍ത്തിച്ചിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ആ വിളക്ക് അറ്റകുറ്റപ്പണിചെയ്യാതെ ദ്രവിച്ച് ഉപയോഗ ശൂന്യമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.