വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന "മായാവി' പിടിയില്‍

കൊരട്ടി: വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍ക്കുന്നയാളെ അറസ്റ്റ് ചെയ്തു. 50 പൊതി കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. തിരുമുടിക്കുന്ന് കാവുങ്ങ വീട്ടില്‍ എബിനെന്ന മായാവിയാണ് (23) അറസ്റ്റിലായത്. പൊള്ളാച്ചിയില്‍നിന്ന് കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഇയാളുമായി ഇടപാട് നടത്തുന്ന വിദ്യാര്‍ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്. രഹസ്യവിവരത്തത്തെുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പി പി. വാഹിദിന്‍െറ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് കുടുങ്ങിയത്. സുഹൃത്തുക്കളുടെ ബൈക്കുകള്‍ വാങ്ങി അതിവേഗത്തില്‍ സഞ്ചരിക്കുന്ന എബിന്‍ പൊലീസിനെ വിദഗ്ധമായി കബളിപ്പിച്ച് രക്ഷപ്പെടുക പതിവാണ്. ഇങ്ങനെയാണ് മായാവിയെന്ന വിളിപ്പേര് കിട്ടിയത്. കൊരട്ടി സ്വദേശിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.ചാലക്കുടി സി.ഐ എം.കെ. കൃഷ്ണന്‍, കൊരട്ടി എസ്.ഐ രാജേഷ്കുമാര്‍ എന്നിവര്‍ കൊരട്ടിയിലെ സ്കൂള്‍ പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.